
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് ജോസ് കെ മാണി. സീറ്റ് വിഭജനത്തില്‍ സിപി ഐയുടെ ഭാഗത്തില്‍ നിന്നുണ്ടായ തീപ്പൊരികള്‍ കാര്യമാക്കേണ്ടതില്ലെന്നും എല്ലാം രമ്യതയില്‍ തീര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കവെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
മുന്‍ കാലങ്ങളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നപ്പോള്‍ പോലും കോട്ടയം ജില്ലയില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കേരള കോണ്‍ഗ്രസില്ലാതെ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തവണ കേരള കോണ്‍ഗ്രസില്ലാതെ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല. കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടില ചിഹ്നം അനുവദിച്ച് കിട്ടിയത് മുന്നണിയെ ശക്തിപ്പെടുത്തുകയും അണികളെ ഒപ്പം നിര്‍ത്താനും സഹായിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് യുഡിഎഫിന് വന്‍ പരാജയം നേരിടേണ്ടി വരും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ജോസ് കെ മാണി പ്രതികരണവുമായി രംഗത്തെത്തിയത്. മുന്നണി മാറിയതിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് നാളെ നടക്കാന്‍ പോകുന്നത്.
യുഡിഎഫ് വിട്ടത് ജനങ്ങള്‍ അംഗീകരിച്ചോ എന്നത് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മാണി സാറിന്റെ രാഷ്ട്രീയത്തെ വിശ്വസിക്കുന്ന ജനങ്ങള്‍ മാണി സാറിന്റൊപ്പം തന്നെയാണ്.