Top

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജികത്ത് ഉപരാഷ്ടപതിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാജി. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെക്കുകയാണെന്ന നേരത്തെ സൂചനയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചന. ആ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ പികെ സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പിടി ജോസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്. ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് […]

9 Jan 2021 12:10 AM GMT

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു
X

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജികത്ത് ഉപരാഷ്ടപതിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാജി.

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെക്കുകയാണെന്ന നേരത്തെ സൂചനയുണ്ടായിരുന്നു.
കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചന. ആ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ പികെ സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പിടി ജോസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.

ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ എംപി സ്ഥാനം രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം വൈകിപ്പിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുടേയും റോഷി അഗസ്റ്റിന്റേയും പേരുകള്‍ പരിഗണനയില്‍ ഉണ്ട്.
ജോസ് കെ മാണി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാന്‍ സാധ്യത ഒരേ പോലെ നില്‍ക്കുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമാവാത്തത്.

ജോസ് കെ മാണിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. അത് കൊണ്ട് തന്നെ ഉറച്ച മണ്ഡലമേത് എന്ന വിലയിരുത്തല്‍ നടന്നതിന് ശേഷം മാത്രമേ മണ്ഡലം ഏതെന്ന് നിശ്ചയിക്കൂ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ പതിനായിരത്തിനടത്ത് ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഉള്ളത്. കടുത്തുരുത്തിയില്‍ 15000ത്തിനടുത്തും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കണക്കുകളല്ല നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്ന വിലയിരുത്തലാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനകത്തുള്ളത്.അതിനാല്‍ പാലായില്‍ ജോസ് കെ മാണി മത്സരിക്കുന്നതെങ്കില്‍ കടുത്തുരുത്തിയില്‍ റോഷി അഗസ്റ്റിന്‍ മത്സരിക്കും. നേരെ തിരിച്ചും സംഭവിക്കാം.

Next Story