Top

‘ഈ ജയം പടിയടച്ചവര്‍ക്കുള്ള മറുപടി’; ജോസ് കെ മാണി

കോട്ടയം: കോട്ടയത്തെ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ്് എം നേതാവ് ജോസ് കെ മാണി. വിജയം പടിയച്ചവര്‍ക്കും മാണിസാറിനെ ചതിച്ചവര്‍ക്കുമുള്ള മറുപടിയാണ്. മാണി സാറിന്റെ പ്രസ്ഥാനത്തെ തകര്‍ക്കാനായി മറുകണ്ടം ചാടിയവര്‍ക്കും മറുപടിയെന്ന് ജോസ് കെ മാണി പറഞ്ഞു. കോട്ടയത്തെ വിജയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മാണിസാറിനോടൊപ്പം നിന്ന് മാണിസാറിനെ ചതിച്ചുപോയവരുണ്ട്. അവര്‍ക്കൊക്കെയുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കേരളാ കോണ്‍ഗ്രസിനെ മാണിസാറിന്റെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനായി ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി […]

16 Dec 2020 2:38 AM GMT

‘ഈ ജയം പടിയടച്ചവര്‍ക്കുള്ള മറുപടി’; ജോസ് കെ മാണി
X

കോട്ടയം: കോട്ടയത്തെ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ്് എം നേതാവ് ജോസ് കെ മാണി. വിജയം പടിയച്ചവര്‍ക്കും മാണിസാറിനെ ചതിച്ചവര്‍ക്കുമുള്ള മറുപടിയാണ്. മാണി സാറിന്റെ പ്രസ്ഥാനത്തെ തകര്‍ക്കാനായി മറുകണ്ടം ചാടിയവര്‍ക്കും മറുപടിയെന്ന് ജോസ് കെ മാണി പറഞ്ഞു. കോട്ടയത്തെ വിജയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാണിസാറിനോടൊപ്പം നിന്ന് മാണിസാറിനെ ചതിച്ചുപോയവരുണ്ട്. അവര്‍ക്കൊക്കെയുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കേരളാ കോണ്‍ഗ്രസിനെ മാണിസാറിന്റെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനായി ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി മറുകണ്ടം ചാടിയവരുമുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം’, ജോസ് കെ മാണി പറഞ്ഞു.

ഒരു കാരണവും ഇല്ലാതെ ഞങ്ങളെ പടിയച്ച കോണ്‍ഗ്രസിന് ജനം നല്‍കിയ മറുപടിയാണ് ഇതെന്നും ജോസ് കെ മാണി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച സ്വീകാര്യതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story