‘മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്’; കാനത്തിന് മറുപടിയുമായി ജോസ് കെ മാണി
കോട്ടയം: കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെന്ന് കരുതി ശക്തിയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി ജോസ് കെ മാണി. വിജയിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയ ജോസ്, മുന്നണിയെ വിജയിപ്പിക്കുക എന്നതാണ് നിലവില്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു. കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതു കൊണ്ട് ശക്തിയുണ്ടെന്ന് പറയാന്‍ കഴിയില്ല. മത്സരിച്ച് ജയിച്ചാല്‍ മാത്രമേ ശക്തിയുണ്ടോയെന്ന് പറയാന്‍ കഴിയൂ. മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പറയാമെന്നുമാണ് സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപന […]

കോട്ടയം: കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെന്ന് കരുതി ശക്തിയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി ജോസ് കെ മാണി. വിജയിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയ ജോസ്, മുന്നണിയെ വിജയിപ്പിക്കുക എന്നതാണ് നിലവില്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു.
കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതു കൊണ്ട് ശക്തിയുണ്ടെന്ന് പറയാന്‍ കഴിയില്ല. മത്സരിച്ച് ജയിച്ചാല്‍ മാത്രമേ ശക്തിയുണ്ടോയെന്ന് പറയാന്‍ കഴിയൂ. മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പറയാമെന്നുമാണ് സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കവെ കാനം പറഞ്ഞത്.
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കും. 15 സീറ്റുകളെന്ന ആവശ്യമാണ് പാര്‍ട്ടി മുന്നോട്ടുവെച്ചതെങ്കിലും 13 സീറ്റുകളാണ് തങ്ങളുടെ പുതിയ ഘടകക്ഷിയായ ജോസ് വിഭാഗത്തിന് സിപിഐഎം അനുവദിച്ചിരിക്കുന്നത്. ജോസ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതിനെതിരെ മുന്നണിക്കെതിരെ കലാപകൊടിയും ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ കയ്യിലുണ്ടായിരുന്ന എട്ട് സീറ്റുകളാണ് ജോസ് വിഭാഗത്തിന് വിട്ടുനല്‍കിയത്. പാലാ സീറ്റില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായി.
പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം എന്നീ മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയപ്പോള് കൂടുതല്‍ നഷ്ടം സിപിഐഎമ്മിന് തന്നെയാണ്. സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ നാലില്‍ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എന്‍സിപിക്കും ഐഎന്‍എല്ലിനും ഓരോ സീറ്റ് കുറഞ്ഞു. സ്കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി. എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാര്‍ട്ടിയോടും സിപിഐഎം കാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
ഇതിനിടെ സിപിഐയുടെ സ്ഥാനാര്‍ത്തി പട്ടിക പുറത്തുവന്നു. സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ: നെടുമങ്ങാട്: ജി ആര് അനില്‍, ചിറയിന്‍കീഴ്: വി ശശി, ചാത്തന്നൂര്‍: ജി എസ് ജയലാല്‍, പുനലൂര്‍: പിഎസ് സുപാല്‍, കരുനാഗപ്പള്ളി: ആര് രാമചന്ദ്രന്, ചേര്‍ത്തല: പി പ്രസാദ്, വൈക്കം: സികെ ആശ, മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം, പീരുമേട്: വാഴൂര്‍ സോമന്, തൃശൂര്‍: പി ബാലചന്ദ്രന്, ഒല്ലൂര്‍: കെ രാജന്, കൈപ്പമംഗലം: ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂര്‍: വി ആര് സുനില്‍കുമാര്‍, പട്ടാമ്പി: മുഹമ്മദ് മുഹ്സിന്, മണ്ണാര്‍ക്കാട്: സുരേഷ് രാജ്, മഞ്ചേരി: അബ്ദുള്‍ നാസര്‍, തിരൂരങ്ങാടി: അജിത്ത് കോളോടി, ഏറനാട്: കെ ടി അബ്ദുല്‍ റഹ്മാന്, നാദാപുരം: ഇ കെ വിജയന്, കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്, അടൂര്‍: ചിറ്റയം ഗോപകുമാര്‍.