‘പാലായിലെ തോല്‍വി സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യം’; ‘കാലുവാരി’ ആരോപണങ്ങള്‍ക്കിടെ പ്രതികരിച്ച് ജോസ് കെ മാണി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് അന്വേഷിക്കാനുള്ള സിപിഐഎമ്മിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് ജോസ് കെ മാണി. പാലായിലുണ്ടായ തോല്‍വി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു. വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാ പാര്‍ട്ടിയും പരിശോധന നടത്താറുണ്ട്. കേരളാ കോണ്‍ഗ്രസും ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ജോസ് കെ മാണിയുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. പാലാ മണ്ഡലത്തില്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ കാലുവാരിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ […]
8 July 2021 2:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് അന്വേഷിക്കാനുള്ള സിപിഐഎമ്മിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് ജോസ് കെ മാണി. പാലായിലുണ്ടായ തോല്‍വി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു. വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാ പാര്‍ട്ടിയും പരിശോധന നടത്താറുണ്ട്. കേരളാ കോണ്‍ഗ്രസും ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ജോസ് കെ മാണിയുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.
പാലാ മണ്ഡലത്തില്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ കാലുവാരിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സിപിഐഎം അവലോകന റിപ്പോര്‍ട്ടില്‍ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും നിര്‍ദേശമുണ്ട്. ഈ അംഗങ്ങളെ പിന്നീട് തീരുമാനിക്കും. പാര്‍ട്ടി കനത്ത ആഘാതമുണ്ടായ മറ്റു തോല്‍വികളെക്കുറിച്ചും അന്വേഷിക്കും. പാലാ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വി പ്രത്യേകം പരിശോധിക്കാനാണ് പാര്‍ട്ടി നീക്കം.
പാലായില്‍ പ്രദേശികമായി രൂപപ്പെട്ട ചില പ്രശ്നങ്ങള്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കിയെന്നാണ് സിപിഐഎം പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ചില പ്രാദേശിക നേതാക്കള്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് കേരളാ കോണ്‍ഗ്രസിലും അഭിപ്രായമുണ്ട്. തോല്‍വിയില്‍ അന്വേഷണം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുന്നില്‍ കണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
- TAGS:
- CPIM
- Jose K Mani
- Pala Seat