‘എല്‍ഡിഎഫ് വിജയത്തില്‍ ഞങ്ങള്‍ക്ക് നിര്‍ണായക പങ്ക്’; തെരഞ്ഞെടുപ്പ് ഫലം തുടര്‍ഭരണത്തിന്റെ സൂചനയെന്ന് ജോസ് കെ മാണി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ചരിത്ര വിജയമാണ് നേടിയതെന്ന് ജോസ് കെ മാണി. വിജയത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കും നിര്‍ണായക പങ്കുണ്ട്. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനിലപാടിന് ജനം നല്കിയ അംഗീകാരമാണിത്. പാര്‍ട്ടിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് തെരെഞ്ഞടുപ്പ് ഫലം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണ നല്കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ജനങ്ങള്‍ തള്ളി കളഞ്ഞു. തെരഞ്ഞെടുപ്പ് പലം തുടര്‍ഭരണത്തിന്റെ സൂചനയാണെന്നും ജോസ് കെ മാണി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയുമായി തമ്മില്‍ അവിശുദ്ധബന്ധം കാണുന്നു. ഇരുവരും ചേര്‍ന്ന് […]

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ചരിത്ര വിജയമാണ് നേടിയതെന്ന് ജോസ് കെ മാണി.
വിജയത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കും നിര്‍ണായക പങ്കുണ്ട്. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനിലപാടിന് ജനം നല്കിയ അംഗീകാരമാണിത്. പാര്‍ട്ടിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് തെരെഞ്ഞടുപ്പ് ഫലം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണ നല്കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ജനങ്ങള്‍ തള്ളി കളഞ്ഞു. തെരഞ്ഞെടുപ്പ് പലം തുടര്‍ഭരണത്തിന്റെ സൂചനയാണെന്നും ജോസ് കെ മാണി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയുമായി തമ്മില്‍ അവിശുദ്ധബന്ധം കാണുന്നു. ഇരുവരും ചേര്‍ന്ന് പലയിടങ്ങളിലും വോട്ടുകച്ചവടും നടത്തി. എങ്ങനെയെങ്കിലും എല്‍ഡിഎഫിനെ പരാജയപ്പെടുത്തണമെന്നാണ് ഇരുകൂട്ടരും കണക്ക് കൂട്ടുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.