‘മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തി മാതൃകാഭരണാധികാരികളായി മാറാന്‍ കഴിയട്ടെ’; റോഷി അഗസ്റ്റിനും ജയരാജിനും ആശംസകളുമായി ജോസ് കെ മാണി
രണ്ടാം പിണറായി വിജയന് മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളായ റോഷി അഗസ്റ്റിനും, ഡോ. എന്‍. ജയരാജിനും ആശംസകളുമായി ജോസ് കെ മാണി.മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്, മാതൃകാഭരണാധികാരികളായി മാറാന്‍ ഇരുവര്‍ക്കും കഴിയട്ടെയെന്നാണ് ജോസ് കെ മാണി ആശംസിച്ചത്. ജോസ് കെ മാണിയുടെ വാക്കുകള്‍:”ശ്രീ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജിനും സ്നേഹാഭിവാദ്യം…കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയാവുന്ന പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ശ്രീ. റോഷി അഗസ്റ്റിനും, ഗവണ്മെന്റ് ചീഫ് വിപ്പായി നിയുക്തനായ […]

രണ്ടാം പിണറായി വിജയന് മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളായ റോഷി അഗസ്റ്റിനും, ഡോ. എന്‍. ജയരാജിനും ആശംസകളുമായി ജോസ് കെ മാണി.
മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്, മാതൃകാഭരണാധികാരികളായി മാറാന്‍ ഇരുവര്‍ക്കും കഴിയട്ടെയെന്നാണ് ജോസ് കെ മാണി ആശംസിച്ചത്.
ജോസ് കെ മാണിയുടെ വാക്കുകള്‍:
”ശ്രീ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജിനും സ്നേഹാഭിവാദ്യം…കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയാവുന്ന പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ശ്രീ. റോഷി അഗസ്റ്റിനും, ഗവണ്മെന്റ് ചീഫ് വിപ്പായി നിയുക്തനായ പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ എന്‍. ജയരാജിനും ഹൃദ്യമായ സ്നേഹാശംസകള്‍ നേരുന്നു. മാണി സാറിന്റെ വിയോഗത്തോടെ പാര്‍ട്ടി ചില പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്‍നിരയില്‍ പ്രിയങ്കരരായ ശ്രീ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും ഉണ്ടായിരുന്നു.പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള നേതാക്കളാണ് ഇരുവരും. മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്, മാതൃകാഭരണാധികാരികളായി മാറാന്‍ ഇരുവര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു. ഇരുവര്‍ക്കും ഒരിക്കല്‍ കൂടി സ്നേഹാഭിവാദ്യം.”
”അതോടൊപ്പം തന്നെ പാര്‍ട്ടിയുടെ വിപ്പായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജോബ് മൈക്കിളിനും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.പ്രമോദ് നാരായണണ് നും, പാര്‍ലമെന്ററി പാര്‍ട്ടി ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനും ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു.”

മന്ത്രിസഭാ പ്രഖ്യാപനത്തിന് പിന്നാലെ റോഷി അഗസ്റ്റിന് പറഞ്ഞത് ഇങ്ങനെ: ”കര്‍ഷക കുടുംബത്തില്‍ ജനിച്ച ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ എന്റെ മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അകമഴിഞ്ഞ പിന്തുണയും സഹകരണവും നല്കി. അപ്പച്ചന് കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ ഒരുപങ്ക് എനിക്ക് സ്കൂട്ടറില്‍ പെട്രോളടിക്കാനും ചെലവിനുമായി തരുമ്പോഴും നിറഞ്ഞ പുഞ്ചിരി എന്നെ മുന്നോട്ട് നയിച്ചു. കോളേജ് പഠനകാലത്ത് എന്റെ സുഹൃത്തുക്കളില്‍ മിക്കവരും രാത്രികാലങ്ങളില്‍ എന്നോടൊപ്പം വീട്ടിലാണ് ഭക്ഷണവും താമസവും നടത്തിയിരുന്നത്. യാതൊരു എതിര്‍പ്പും കൂടാതെ ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഭക്ഷണം വെച്ചു വിളമ്പിതരുന്ന അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ സ്നേഹനിധി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അകമിഴിഞ്ഞു സ്നേഹിച്ചിരുന്ന മാതാപിതാക്കളും എന്റെ സഹോദരങ്ങളാണ്….പുതിയ ഉത്തരവാദിത്വത്തില്‍ ചുവടുവയ്ക്കുമ്പോള്‍ മാതാപിതാക്കളുടെ സ്നേഹവും അനുഗ്രഹവും പ്രാര്‍ത്ഥനയും എപ്പോഴും ഉണ്ടാകും എന്ന് ഉറപ്പോടെ മുന്നോട്ട്…”