‘മാണിയുടെ ആത്മാവിന്റെ ശക്തി തെളിയിക്കപ്പെട്ടു’; ഭവനം അപഹരിക്കാന്‍ ശ്രമിച്ചതിന് ജോസഫിന് കിട്ടിയ തിരിച്ചടിയെന്ന് ജോസ്
കേരള കോണ്‍ഗ്രസ് എന്ന അംഗീകാരവും രണ്ടില ചിഹ്നവും അംഗീകരിക്കപ്പെട്ടത് സത്യത്തിന്റെ വിജയമെന്ന് ജോസ് കെ മാണി. നുണ പറഞ്ഞ് സത്യത്തെ മറയ്ക്കാനുള്ള അവരുടെ ശ്രമമാണ് പരാജയപ്പെട്ടത്. കൃത്യമായിരുന്ന വിധിയ്ക്കെതിരെയും സത്യത്തിനെതിരെയുമാണ് അവര്‍ നുണപ്രചാരണം നടത്തിയത്. അതിനെതിരെയുള്ള തിരിച്ചടിയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. കെ എം മാണിയുടെ രാഷ്ട്രീയത്തേയും പ്രസ്ഥാനത്തേയും ആ ഭവനത്തേയും അപഹരിക്കുവാനുള്ള ശ്രമമാണ് പി ജെ ജോസഫ് നടത്തിയത്. പക്ഷേ മാണിയുടെ ആത്മാവിന്റെ ശക്തിയാണ് ഇപ്പോള്‍ തെളിയിക്കപ്പെടുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. ചിഹ്നം ലഭിക്കുന്നതും പാര്‍ട്ടി […]

കേരള കോണ്‍ഗ്രസ് എന്ന അംഗീകാരവും രണ്ടില ചിഹ്നവും അംഗീകരിക്കപ്പെട്ടത് സത്യത്തിന്റെ വിജയമെന്ന് ജോസ് കെ മാണി. നുണ പറഞ്ഞ് സത്യത്തെ മറയ്ക്കാനുള്ള അവരുടെ ശ്രമമാണ് പരാജയപ്പെട്ടത്. കൃത്യമായിരുന്ന വിധിയ്ക്കെതിരെയും സത്യത്തിനെതിരെയുമാണ് അവര്‍ നുണപ്രചാരണം നടത്തിയത്. അതിനെതിരെയുള്ള തിരിച്ചടിയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. കെ എം മാണിയുടെ രാഷ്ട്രീയത്തേയും പ്രസ്ഥാനത്തേയും ആ ഭവനത്തേയും അപഹരിക്കുവാനുള്ള ശ്രമമാണ് പി ജെ ജോസഫ് നടത്തിയത്. പക്ഷേ മാണിയുടെ ആത്മാവിന്റെ ശക്തിയാണ് ഇപ്പോള്‍ തെളിയിക്കപ്പെടുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
ചിഹ്നം ലഭിക്കുന്നതും പാര്‍ട്ടി അംഗീകാരം ലഭിക്കുന്നതും വലിയ അംഗീകാരമായി കരുതുന്നു.കേരളകോണ്‍ഗ്രസ് പാര്‍ട്ടിയും നിലനില്‍പ്പും വികാരവുമാണ് രണ്ടില ചിഹ്നം. കോരള കോണ്‍ഗ്രസും രണ്ടില ചിഹ്നവും ഒന്നിച്ചുപോകുന്നതാണ്. രണ്ടിലയെ കേരളകോണ്‍ഗ്രസില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. അതിനാണ് ചിലര്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് കിട്ടിയ ഈ അംഗീകാരം തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ കേരള കോണ്‍ഗ്രസ് എമ്മിന്റേയും ഇടതുപക്ഷമുന്നണിയുടേയും വിജയമായി കണക്കാക്കുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്കിയ തീരുമാനത്തിനെതിരെ പി ജെ ജോസഫ് നല്കിയ അപ്പീലില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടില ചിഹ്നം ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാന്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു. പിജെ ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നമാണ് അനുവദിച്ചിരുന്നത്, ഇതിനിടയിലാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ജോസ്, ജോസഫ് വിഭാഗങ്ങള്‍ രണ്ടില ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. നടപടി ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. പിജെ ജോസഫ് വിഭാഗം ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചെണ്ട ചിഹ്നത്തില്‍ തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്.