‘ഇത് കെഎം മാണിക്ക് ലഭിച്ച അംഗീകാരം’;എല്‍ഡിഎഫ് പ്രവേശനത്തില്‍ ജോസ് കെ മാണി
തങ്ങളെ ഘടകകക്ഷികളാക്കിക്കൊണ്ടുള്ള എല്‍ഡിഎഫ് തീരുമാനം വന്രാഷ്ട്രീയമുന്നേറ്റത്തിന്് വഴിയൊരുക്കുമെന്ന്ജോസ് കെ മാണി. എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കെഎം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും അതിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫ് തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു. മാണി സാര്‍ കെട്ടിപ്പടുക്കുകയും 38 വര്‍ഷം കാത്തുസംരക്ഷിക്കുകയും ചെയ്ത യുഡിഎഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സ് എമ്മിനെ പടിയടച്ച് പുറത്താക്കിയവര്‍ക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് ഈ തീരുമാനം കരുത്ത് പകരും. […]

തങ്ങളെ ഘടകകക്ഷികളാക്കിക്കൊണ്ടുള്ള എല്‍ഡിഎഫ് തീരുമാനം വന്രാഷ്ട്രീയമുന്നേറ്റത്തിന്് വഴിയൊരുക്കുമെന്ന്ജോസ് കെ മാണി. എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കെഎം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും അതിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫ് തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു.
മാണി സാര്‍ കെട്ടിപ്പടുക്കുകയും 38 വര്‍ഷം കാത്തുസംരക്ഷിക്കുകയും ചെയ്ത യുഡിഎഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സ് എമ്മിനെ പടിയടച്ച് പുറത്താക്കിയവര്‍ക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് ഈ തീരുമാനം കരുത്ത് പകരും. കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും, കേരളത്തിന്റെ മതമൈത്രിയും, സാമൂഹിക സമത്വവും കാത്തുസൂക്ഷിക്കുന്നതിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ മാതൃകാപരമാണെന്നും ജോസ് കെ മാണി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്സ് (എം) സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് നേതൃത്വം ഈ തീരുമാനം എടുത്തതില്‍ പാര്‍ട്ടിക്കും ലക്ഷകണക്കായ കേരളാ കോണ്‍ഗ്രസ്സ് കുടുംബാംഗങ്ങള്‍ക്കുമുള്ള സന്തോഷം രേഖപ്പെടുത്തുകയാണെന്നും ജോസ് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇടതുമുന്നണി യോഗത്തിലാണ് ജോസ് കെ മാണിയെ ഘടകകക്ഷിയാക്കുന്നതില്‍ ധാരണയായത്. ജോസിന്റെ മുന്നണി പ്രവേശനത്തിന് മറ്റ് ഘടകകക്ഷികള്‍ അംഗീകാരം നല്‍കുകയായിരുന്നു.
ജോസ് കെ മാണിയെ ഘടകകക്ഷിയാക്കുന്ന പശ്ചാത്തലത്തില്‍ പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപി ആശങ്കയറിയിച്ചിട്ടുണ്ട്. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നണി യോഗത്തില്‍ അറിയിച്ചത.
നിലവില്‍ യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തെ എല്‍ഡിഎഫ് ഉപയോഗപ്പെടുത്തണം. ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയും എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിര്‍ദേശം യോഗത്തില്‍ അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും അംഗീകരിക്കുകയായിരുന്നു.