Top

മുന്നോക്ക സംവരണം: കോണ്‍ഗ്രസ് സ്വീകരിച്ചത് ഇരട്ടത്താപ്പ് നയമെന്ന് ജോസ് കെ മാണി; ‘ഒരു വിഭാഗത്തിന്റെയും അവകാശത്തെ ഹനിക്കില്ലെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതാണ്’

പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ജോസ് കെ മാണി ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

28 Oct 2020 11:04 AM GMT

മുന്നോക്ക സംവരണം: കോണ്‍ഗ്രസ് സ്വീകരിച്ചത് ഇരട്ടത്താപ്പ് നയമെന്ന് ജോസ് കെ മാണി; ‘ഒരു വിഭാഗത്തിന്റെയും അവകാശത്തെ ഹനിക്കില്ലെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതാണ്’
X

മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ജോസ് കെ മാണി. സാമ്പത്തികസംവരണം നടപ്പിലാക്കുകയെന്നത് കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായിരുന്നെന്നും സര്‍ക്കാര്‍ നീക്കത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ജോസ് കെ മാണി ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.


പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഇത് നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നത് ആരംഭകാലം മുതല്‍ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായിരുന്നു. പാര്‍ലമെന്റില്‍ ഈ ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. നിലവില്‍ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഇത് ഹനിക്കുന്നില്ല എന്ന് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Next Story