‘ജോസ് കെ മാണിക്ക് 104 സീറ്റ് കുറഞ്ഞു, കോണ്‍ഗ്രസിന് തിരിച്ചടിയില്ല’; ജോഷി ഫിലിപ്പ്
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടികളുണ്ടായിട്ടില്ലെന്ന് ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പ്. ജില്ലയില്‍ ഏറ്റവുമധികം ജനപ്രതിനിധികളെ വിജയിപ്പിച്ചത് കോണ്‍ഗ്രസാണ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായെന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജോസ് പക്ഷത്തിന് 104 സീറ്റുകള്‍ കുറഞ്ഞു. ജോസ് കെ മാണി തിരിച്ചടിയുടെ വ്യാപ്തി മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. വിജയിക്കാനായില്ലെങ്കിലും കോണ്‍ഗ്രസിന് തിരിച്ചടികളില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് ഉണ്ടായി. ഇതില്‍ തെളിവടക്കം പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് […]

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടികളുണ്ടായിട്ടില്ലെന്ന് ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പ്. ജില്ലയില്‍ ഏറ്റവുമധികം ജനപ്രതിനിധികളെ വിജയിപ്പിച്ചത് കോണ്‍ഗ്രസാണ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായെന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ജോസ് പക്ഷത്തിന് 104 സീറ്റുകള്‍ കുറഞ്ഞു. ജോസ് കെ മാണി തിരിച്ചടിയുടെ വ്യാപ്തി മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. വിജയിക്കാനായില്ലെങ്കിലും കോണ്‍ഗ്രസിന് തിരിച്ചടികളില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് ഉണ്ടായി. ഇതില്‍ തെളിവടക്കം പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. കൊവിഡ് രോഗികളുമായി ഇടപെട്ടെന്ന് പ്രചരിപ്പിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കളെയും സ്ഥാനാര്‍ത്ഥികളെയും പ്രചാരണ രംഗങ്ങളില്‍നിന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റി നിര്‍ത്തിയെന്നും കോണ്‍ഗ്രസ് നേതൃയോഗം ആരോപിച്ചു.