ജോസ് വിഭാഗത്തിന് വീണ്ടും തിരിച്ചടി; കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു, ഒപ്പം നേതാക്കളും
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് രാജേശ്വരി രാജന് ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി അദ്ധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ രാജേശ്വരി രാജന് കോണ്‍ഗ്രസ് അംഗത്വം നല്കി. ഡീന്‍ കുര്യാക്കോസ് എംപി സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നരത്താന്‍ വാര്‍ഡില്‍ നിന്നുള്ള ജനപ്രതിനിധിയാണ് രാജേശ്വരി. രാജേശ്വരി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന് ഒരംഗം മാത്രമായി. മൂന്നംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാജേശ്വരിയോടൊപ്പം പഞ്ചായത്ത് മുന്‍ അംഗം അനിറ്റ ജോഷിയുള്‍പ്പെടെ 23 പേരും കോണ്‍ഗ്രസില്‍ […]

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് രാജേശ്വരി രാജന് ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി അദ്ധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ രാജേശ്വരി രാജന് കോണ്‍ഗ്രസ് അംഗത്വം നല്കി. ഡീന്‍ കുര്യാക്കോസ് എംപി സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നരത്താന്‍ വാര്‍ഡില്‍ നിന്നുള്ള ജനപ്രതിനിധിയാണ് രാജേശ്വരി. രാജേശ്വരി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന് ഒരംഗം മാത്രമായി. മൂന്നംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.
രാജേശ്വരിയോടൊപ്പം പഞ്ചായത്ത് മുന്‍ അംഗം അനിറ്റ ജോഷിയുള്‍പ്പെടെ 23 പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആഗസ്തി അഴകത്ത്, വക്കച്ചന് വയലില്‍. പിഡി ശോശാമ്മ എന്നിവര്‍ സ്വീകരണയോഗത്തില്‍ സംസാരിച്ചു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി സംസ്ഥാന കമ്മറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സജി കെ വര്‍ഗീസ് കക്കുഴി പിജെ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. അയര്‍ക്കുന്നം പഞ്ചായത്ത അംഗങ്ങളും ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നിട്ടുണ്ട്.
അയര്‍ക്കുന്നം പഞ്ചായത്ത് അംഗങ്ങളായ ലാന്‍സി ജോസഫ് പെരുന്തോട്ടം, ആലിസ് രാജു പള്ളിക്കര, ബിജു നാരായണന് എന്നിവരാണ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. ഇവരെ പിജെ ജോസഫ് ഷാളണിയിച്ച് സ്വീകരിച്ചിരുന്നു.
നേരത്തെ കോഴിക്കോട് ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ജനറല്‍ സെക്രട്ടറി ജെയിംസ് ജോഷിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ പിജെ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. മുക്കം മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്.
കര്‍ഷക യൂണിയന് ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് അഗസ്റ്റിന് മൂക്കിലിക്കാട്ട്, മുന്‍ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അലക്സ് നടുവത്ത്, ഏലിയാമ്മ വര്‍ഗീസ്, കാരശ്ശേരി സഹകരണബാങ്ക് ഡയറക്ടര്‍ ജോസുകുട്ടി അരീക്കാട്ട്, മുന്‍ മണ്ഡലം പ്രസിഡന്റ് മാത്യു അഗസ്റ്റിന്, നിയോജക മണ്ഡലം സെക്രട്ടറി ബേബി കീമറ്റം, മണ്ഡലം സെക്രട്ടറിമാരായിരുന്ന തങ്കച്ചന് പൈക്കാട്ട്, ഇമ്മാനുവല്‍ കാക്കക്കൂടുങ്കല്‍, ടി.കെ. സതീശന്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി.വി. ബിജു എന്നിവരാണ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. കണ്ണൂരിലും ജോസ് പക്ഷ നേതാക്കള്‍ ജോസഫ് വിഭാഗത്തിലേക്ക് മാറിയിരുന്നു. ജോസ് വിഭാഗം ജില്ല ജനറല്‍ സെകട്ടറി ടോമി സാര്‍ വെട്ടിക്കാട്ടില്‍. മുന്‍ ജില്ലാ വൈസ് പ്രസിണ്ടന്റ് മാത്യം വെട്ടിക്കാന, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സിസിലി ആന്റണി, ഉളിക്കല്‍ സര്‍വ്വീസ് ബാങ്ക് ഡയറക്ട്ടര്‍ സിനി ഡോജു, ന്യുച്ചാട് ബാങ്ക് മുന്‍ പ്രസിണ്ടന്റ് വര്‍ഗ്ഗീസ് കാട്ടു പാലം, ശശിന്ദ്രന് പനോളി, അപ്പച്ചന് വരമ്പുങ്കല്‍, ജോണ്‍ കുന്നത്ത്, ഷാജു കൊടുര്‍,ബെന്നി, ജോണി കരിമ്പന എന്നിവരുടെ നേതൃത്വത്തില്‍ ഉളിക്കല്‍ മണ്ഡലത്തിലെ 100 ഓളം പ്രവര്‍ത്തകരാണ് ജോസ് കെ മാണിയുടെ സി.പിഎം ബന്ധത്തില്‍ പ്രതിക്ഷേധിച്ച് പി.ജെ ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
- TAGS:
- CONGRESS
- Idukki
- Jose K Mani