Top

ജോസ് കെ മാണിയെക്കൊണ്ട് കോട്ടയത്ത് എല്‍ഡിഎഫിന് ഗുണമുണ്ടായോ? യുഡിഎഫിനോ? കണക്കുകള്‍ ഇങ്ങനെ

കോട്ടയം: ജോസ് കെ മാണി ഇടതുമുന്നണി പ്രവേശനം നടത്തിയതിന് ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ശക്തമായെന്നും എല്‍ഡിഎഫ് മികച്ച വിജയം നേടിയെന്നുമാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്. അരനൂറ്റാണ്ടിന് ശേഷം പാലാ നഗരസഭ എല്‍ഡിഎഫിന് ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് ജോസിന്റെ വാദങ്ങള്‍. എന്നാല്‍ പാലായിലെ ഗ്രാമപഞ്ചായത്തുകളില്‍ കേരളകോണ്‍ഗ്രസിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് വിട്ടത് ആത്യന്തധികമായി ജോസിന് തിരിച്ചടിയാവുമെന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ കണക്കുകള്‍ പറയുന്നതിങ്ങനെ, 2015ല്‍ […]

21 Dec 2020 7:01 AM GMT

ജോസ് കെ മാണിയെക്കൊണ്ട് കോട്ടയത്ത് എല്‍ഡിഎഫിന് ഗുണമുണ്ടായോ? യുഡിഎഫിനോ? കണക്കുകള്‍ ഇങ്ങനെ
X

കോട്ടയം: ജോസ് കെ മാണി ഇടതുമുന്നണി പ്രവേശനം നടത്തിയതിന് ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ശക്തമായെന്നും എല്‍ഡിഎഫ് മികച്ച വിജയം നേടിയെന്നുമാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്. അരനൂറ്റാണ്ടിന് ശേഷം പാലാ നഗരസഭ എല്‍ഡിഎഫിന് ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് ജോസിന്റെ വാദങ്ങള്‍. എന്നാല്‍ പാലായിലെ ഗ്രാമപഞ്ചായത്തുകളില്‍ കേരളകോണ്‍ഗ്രസിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് വിട്ടത് ആത്യന്തധികമായി ജോസിന് തിരിച്ചടിയാവുമെന്നും കോണ്‍ഗ്രസ് പറയുന്നു.

എന്നാല്‍ കണക്കുകള്‍ പറയുന്നതിങ്ങനെ,

2015ല്‍ കെഎം മാണി-ജോസഫ് ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 217 സീറ്റുകള്‍ നേടി. ഈ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തില്‍നിന്നും ജയിച്ചത് 219 പേരാണ്. അതായത്, രണ്ട് സീറ്റുകള്‍ ജോസ് വിഭാഗം കൂട്ടി. ജോസഫിന് ഇക്കുറി 99 സീറ്റുകളാണ് നേടാനായത്.

പാലായില്‍ 2015ല്‍ കേരള കോണ്‍ഗ്രസ് എം 75 പേരെയാണ് ജയിപ്പിച്ചെടുത്തത്. 2020ല്‍ ജോസ് വിഭാഗത്തിലെ 44 പേരും ജോസഫില്‍നിന്ന് 17 പേരും ജയിച്ചു. പാലാ നഗരസഭയിലാവട്ടെ, 2015ല്‍ ജോസ് വിഭാഗത്തില്‍ന്നും 17 പേരായിരുന്നു 2015ല്‍ ജയിച്ചത്. ഇത്തവണ അത് പത്തില്‍ ഒതുങ്ങി. 2015ല്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാലാ നഗരസഭയിലും ഒമ്പത് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമേറ്റെടുത്തു. മൂന്നിടങ്ങള്‍ മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്.

ഇത്തവണ, ജോസ് കെ മാണി എത്തിയതോടെ പാലാ നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും ഭരണം എല്‍ഡിഎഫിനായി. യുഡിഎഫ് നാലിടത്ത് ജയിച്ചുകയറി. മൂന്ന് പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

2015ല്‍ കടത്തുരുത്തിയിലെ പഞ്ചായത്തുകളില്‍ 58 ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ കേരള കോണ്‍ഗ്രസില്‍നിന്നായിരുന്നു. ഇത്തവണ ജോസ് വിഭാഗം 52 വാര്‍ഡുകളിലും ജോസഫ് 14 വാര്‍ഡുകളിലും വിജയിച്ചു. 2015ല്‍ എട്ട് പഞ്ചായത്തുകളില്‍ യുഡിഎഫും മൂന്ന് പഞ്ചായത്തുകളില്‍ എല്‍ഡിഎഫുമായിരുന്നു വിജയിച്ചത്. ജോസിന്റെ വരവോടെ ഇത്തവണ ആറ് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. നാല് പഞ്ചായത്തുകളിലായി യുഡിഎഫ് ഒതുങ്ങി. ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

ഏറ്റുമാനൂരാണ് മറ്റൊന്ന്. 2015ല്‍ 21 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസിന്റെ ജയം. 2020ല്‍ ജോസ് വിഭാഗത്തിന് എട്ടും ജോസഫിന് ഒമ്പതും സീറ്റുകള്‍ ലഭിച്ചു. ഇക്കുറി ഏറ്റൂമാനൂര്‍ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. നാല് പഞ്ചായത്തുകള്‍ എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫും നേടി.

പാലാ ഒഴികെയുള്ള നഗരസഭകളില്‍ കാര്യങ്ങള്‍ തീരുമാനിക്കുക സ്വതന്ത്രരാണ്. ഇതില്‍ കോട്ടയത്ത് സ്വതന്ത്ര യുഡിഎഫിന് പിന്തുണ അറിയിച്ചുകഴിഞ്ഞു. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, വൈക്കം നഗരസഭകളുടെ കാര്യം ഇനിയും തീരുമാനമായിട്ടില്ല.

ചങ്ങനാശേരിയില്‍ 37 വാര്‍ഡുകളില്‍ 16 ഇടത്ത് എല്‍ഡിഎഫും 15 ഇടത്ത് യുഡിഎഫും ജയിച്ചു. കോണ്‍ഗ്രസ് വിമതന്‍ ബെന്നി ജോസഫും കേരള കോണ്‍ഗ്രസ് ജോസഫ് വിമത ബീന ബേബിയുടെയും സ്വതന്ത്ര സന്ധ്യ മനോജിന്റെയും തീരുമാനങ്ങള്‍ ഇവിടെ നിര്‍ണ്ണായകമാവും. ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, എന്‍ഡിഎ ഏഴ് എന്നിങ്ങനെയാണ് കക്ഷി നില. സ്വതന്ത്രരായി വിജയിച്ച മൂന്ന് പേരുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിയുന്നവര്‍ ഇവിടെ ഭരണത്തിലേറും. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച വൈക്കം നഗരസഭയില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് 9, എന്‍ഡിഎ നാല് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. രണ്ട് സ്വതന്ത്രര്‍ ഇവിടെ ഭരണം ആര്‍ക്കെന്ന് തീരുമാനിക്കും.

Next Story