
ഇടത് നേതാക്കളെ കാണാന്‍ എകെജി സെന്ററിലെത്തിയ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്ക് ഊഷ്മള സ്വീകരണം. യുഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍നിന്നും തിരിച്ചിറങ്ങിയ ജോസ് കെ മാണിയെയും റോഷി അഗസ്റ്റിനേയും പുറത്തേക്കിറങ്ങിവന്ന് യാത്രയാക്കുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനമുണ്ടാകുമെന്ന് എകെജി സെന്ററില്‍നിന്നും തിരിച്ചിറങ്ങിയ ശേഷം ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
‘കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം എല്‍ഡിഎഫ് നേതാക്കള്‍ പാര്‍ട്ടിയെ സ്വാഗതം ചെയ്തു. എകെജി സെന്ററില്‍ വന്നസ് സിപിഐഎം സെക്രട്ടറി കോടിയേരിയെയും കണ്‍വീനറെയും മറ്റ് നേതാക്കളെയും കാണാനാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭാവി കാര്യങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്തു. വന്നു കണ്ടു.’, ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ മാണിക്ക് വാഹനവും ഡ്രൈവറെയും സിപിഐഎം വിട്ടുനില്കിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജോസ് കെ മാണി എകെജി സെന്റിലെത്തിയത്. കാനത്തെ കാണാന്‍ പോയതും എകെജി സെന്ററിന്റെ കാറിലായിരുന്നു.
ഇടതുമുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ജോസ് കെ മാണി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകണമെന്നാണ് കേരള കോണ്‍ഗ്രിന്റെ ആഗ്രഹം. അതുണ്ടാകുമെന്നാണ് പ്രതീക്ഷ. അത് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത് സ്വന്തം വാഹനത്തിലാണ് ജോസ് കെ മാണി വന്നത്. കാറിന്റെ കാര്യം എകെജി സെന്ററില്‍ സിപിഐഎം നേതാക്കളെ സന്ദര്ശിച്ചിറങ്ങിയ ജോസ് കെ മാണിയോട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. അതിനകത്ത് മറ്റൊന്നുമില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. തിരുവനന്തപുരത്ത് ആശാന് സ്മാരകം അറിയാവുന്നതിനാല്‍ ആ വാഹനത്തില്‍ പോയി എന്നതല്ലാതെ മറ്റൊന്നുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കെഎം മാണിക്കെതിരെ നടത്തിയ സമരങ്ങളില്‍ സിപിഐഎം മാപ്പുപറഞ്ഞോ എന്ന ചോദ്യത്തോട് വ്യക്തമായ മറുപടി നല്കാന് ജോസ് തയ്യാറായില്ല. അതിന് പിന്നില്‍ ആരാണെന്ന കാര്യം അന്വേഷിക്കുമെന്ന് മാത്രമായിരുന്നു മറുപടി