Top

റാന്നി സീറ്റില്‍ വിജയസാധ്യത പരിശോധിക്കാന്‍ കേരള കോണ്‍ഗ്രസ് എം; തിരുവല്ല ചോദിക്കേണ്ടെന്ന് തീരുമാനം

റാന്നി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ മികച്ച വിജയം എല്‍ഡിഎഫ് നേടിയതോടെ റാന്നി നിയമസഭ സീറ്റില്‍ പാര്‍ട്ടിയുടെ ജയസാധ്യത വിലയിരുത്താന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ആലോചന. ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനില്‍ വിജയിച്ചതോടെയാണ് ഈ നീക്കം. എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ റാന്നി സീറ്റില്‍ ജോസ് കെ മാണി വിഭാഗം ശ്രദ്ധ വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതിന് ശേഷം സീറ്റ് ചോദിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ക്കനുസരിച്ച് […]

21 Dec 2020 11:33 PM GMT

റാന്നി സീറ്റില്‍ വിജയസാധ്യത പരിശോധിക്കാന്‍ കേരള കോണ്‍ഗ്രസ് എം; തിരുവല്ല ചോദിക്കേണ്ടെന്ന് തീരുമാനം
X

റാന്നി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ മികച്ച വിജയം എല്‍ഡിഎഫ് നേടിയതോടെ റാന്നി നിയമസഭ സീറ്റില്‍ പാര്‍ട്ടിയുടെ ജയസാധ്യത വിലയിരുത്താന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ആലോചന. ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനില്‍ വിജയിച്ചതോടെയാണ് ഈ നീക്കം.

എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ റാന്നി സീറ്റില്‍ ജോസ് കെ മാണി വിഭാഗം ശ്രദ്ധ വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതിന് ശേഷം സീറ്റ് ചോദിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഗുണകരമാവില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

തിരുവല്ല സീറ്റിലാാണ് ജോസ് കെ മാണി വിഭാഗം ആദ്യം നോട്ടമിട്ടിരുന്നത്. അത് ലഭിക്കില്ലെന്ന ഉറപ്പായതോടെയാണ് റാന്നിയില്‍ ആലോചനകള്‍ എത്തിയത്.

കഴിഞ്ഞ അഞ്ച് തവണയായി സിപിഐഎമ്മിന്റെ രാജു എബ്രഹാമാണ് മണ്ഡലത്തില്‍ വിജയിക്കുന്നത്. ഈ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടു നല്‍കിയാല്‍ സിപിഐഎമ്മിന് ജില്ലയില്‍ രണ്ട് സീറ്റുകളായി കുറയും. കോന്നി, ആറന്മുള എന്നീ മണ്ഡലങ്ങളാണത്. അടൂര്‍ സീറ്റ് നേരത്തെ സിപിഐക്ക് വിട്ടുനല്‍കിയിരുന്നു.

നേരത്തെ കേരള കോണ്‍ഗ്രസ് റാന്നി സീറ്റില്‍ വിജയിച്ചിട്ടുണ്ട്. 1977ല്‍ കെഎ മാത്യൂവും 1987ല്‍ ഈപ്പന# വര്‍ഗീസ് എന്നിവരാണ് വിജയിച്ചത്. 1996 മുതല്‍ രാജു എബ്രഹാം മണ്ഡലത്തെ ഇടത്തോട്ട് നയിച്ചു. സീറ്റ് വിട്ട് നല്‍കുന്നതില്‍ സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാണ്.

Next Story

Popular Stories