ഇനി ഔദ്യോഗിക ഇടത്; ജോസ് കെ മാണി എല്‍ഡിഎഫില്‍; ഘടകകക്ഷി തന്നെ, യോഗത്തില്‍ അംഗീകാരം
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഔദ്യോഗികമായി എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമായി. ഇടതുമുന്നണി യോഗത്തിലാണ് ധാരണയായത്. ഘടകകക്ഷിയായിത്തന്നെയാണ് ജോസ് കെ മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോസിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ അംഗീകാരം നല്‍കുകയായിരുന്നു. ജോസ് കെ മാണിയെ ഘടകകക്ഷിയാക്കുന്ന പശ്ചാത്തലത്തില്‍ പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപി ആശങ്കയറിയിച്ചിട്ടുണ്ട്. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നണി യോഗത്തില്‍ അറിയിച്ചത. നിലവില്‍ യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തെ എല്‍ഡിഎഫ് ഉപയോഗപ്പെടുത്തണം. ജോസ് വിഭാഗത്തിന്റെ മുന്നണി […]

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഔദ്യോഗികമായി എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമായി. ഇടതുമുന്നണി യോഗത്തിലാണ് ധാരണയായത്. ഘടകകക്ഷിയായിത്തന്നെയാണ് ജോസ് കെ മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോസിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ അംഗീകാരം നല്‍കുകയായിരുന്നു.
ജോസ് കെ മാണിയെ ഘടകകക്ഷിയാക്കുന്ന പശ്ചാത്തലത്തില്‍ പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപി ആശങ്കയറിയിച്ചിട്ടുണ്ട്. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നണി യോഗത്തില്‍ അറിയിച്ചത.
നിലവില്‍ യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തെ എല്‍ഡിഎഫ് ഉപയോഗപ്പെടുത്തണം. ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയും എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിര്‍ദേശം യോഗത്തില്‍ അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും അംഗീകരിക്കുകയായിരുന്നു.