മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുകയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി ജോസ് കെ മാണി
സൗജന്യ വാക്സിന് ദൗത്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും. മകളുടെ വിവാഹ ചടങ്ങുകള്‍ക്കായി മാറ്റിവെച്ച തുകയില്ഡ നിന്നും 50000 രൂപയാണ് ജോസ് കെ മാണി വാക്സിന് ചാലഞ്ചില്‍ പങ്കെടുത്തുകൊണ്ട് കൈമാറിയിരിക്കുന്നത്. നിലവിലെ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം നടത്തുന്നത്. തുക കൈമാറുന്നതിനൊപ്പം എല്ലാ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ജോസ് കെ മാണി […]

സൗജന്യ വാക്സിന് ദൗത്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും. മകളുടെ വിവാഹ ചടങ്ങുകള്‍ക്കായി മാറ്റിവെച്ച തുകയില്ഡ നിന്നും 50000 രൂപയാണ് ജോസ് കെ മാണി വാക്സിന് ചാലഞ്ചില്‍ പങ്കെടുത്തുകൊണ്ട് കൈമാറിയിരിക്കുന്നത്.
നിലവിലെ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം നടത്തുന്നത്. തുക കൈമാറുന്നതിനൊപ്പം എല്ലാ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച്ച മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് രണ്ട് കോടി രൂപയാണ്. ഇന്ന് ഒറ്റ ദിവസം കൊണ്ടാണ് ഇത്രയുമധികം തുക ദുരിതാശ്വാസനിധിയിലെത്തിയത്. നൂറ്റിയഞ്ചാം വയസില്‍ കോവിഡിനെ അതിജീവിച്ച അസ്മാബീവി, ആടിനെ വിറ്റ് പണം നല്കിയ സുബൈദ ബീവി തുടങ്ങിയ സാധാരണക്കാരടക്കം നിരവധി പേരാണ് ദുരിതാശ്വാസനിധിയിലേക്ക് തങ്ങള്‍ക്ക് സാധിക്കുന്ന രീതിയിലുള്ള തുകകള്‍ സംഭാവന ചെയ്യുന്നത്.
കേന്ദ്രസര്‍ക്കാര്‍ വാക്സിന് തന്നില്ലെങ്കിലും സ്വന്തം നിലയില്‍ വിലകൊടുത്തുവാങ്ങി ജനങ്ങള്‍ക്ക് വാക്സിന് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ വാക്സിന് ചലഞ്ച് ആരംഭിച്ചത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുക എന്നത് മുഴുവന്‍ മലയാളികളുടെയും ചുമതലയാണെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. ആരുടെയും ആഹ്വാനമില്ലാതെയാണ് ക്യാമ്പയിന് ആരംഭിച്ചത്. മണിക്കൂറുകള്‍ കൊണ്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന എത്തുകയായിരുന്നു.