‘പരസ്യമായ ആഹ്ലാദ പ്രകടനം വേണ്ട’; സഭാ കയ്യാങ്കളികേസില്‍ പ്രവര്‍ത്തകര്‍ക്ക് ജോസ് കെ മാണിയുടെ നിര്‍ദേശം
നിയമസഭാ കയ്യാങ്കളി കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ധാരണ. ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന് ജോസ് കെ മാണി തന്നെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയമായതിനാല്‍ ആഹ്ലാദം പരസ്യമായി പ്രകടിപ്പിക്കാതെ മൗനം പാലിക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം. ഐഎന്‍എല്‍ പിളര്‍പ്പില്‍ സിപിഐഎമ്മിന് അതൃപ്തി; ചര്‍ച്ച കയ്യാങ്കളി കേസിലെ വിധി എന്തായാലും കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായതിനാല്‍ നിഷ്പക്ഷ നിലപാട് മതിയെന്ന് ജോസ് കെ മാണി കീഴ്ഘടകങ്ങള്‍ക്ക് […]
29 July 2021 8:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ കയ്യാങ്കളി കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ധാരണ. ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന് ജോസ് കെ മാണി തന്നെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയമായതിനാല്‍ ആഹ്ലാദം പരസ്യമായി പ്രകടിപ്പിക്കാതെ മൗനം പാലിക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം.
ഐഎന്‍എല്‍ പിളര്‍പ്പില്‍ സിപിഐഎമ്മിന് അതൃപ്തി; ചര്‍ച്ച
കയ്യാങ്കളി കേസിലെ വിധി എന്തായാലും കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായതിനാല്‍ നിഷ്പക്ഷ നിലപാട് മതിയെന്ന് ജോസ് കെ മാണി കീഴ്ഘടകങ്ങള്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയതില്‍ ആഹ്ലാദമുണ്ടെങ്കിലും യുഡിഎഫിന് സഹായകമാവുന്നതൊന്നും പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവേണ്ടതില്ലായെന്നാണ് തീരുമാനം.
ജനങ്ങളെ ബൈജൂസ് ആപ്പ് ഊറ്റുന്നു; ഉപഭോക്താക്കള്‍ അറിയാതെ ഫിനാന്‍സ് കമ്പനികള്‍ വഴി ലോണ്‍, ഗുണ്ടാ ഭീഷണി
നേതാക്കള്‍ വിചാരണ നേരിടട്ടെയെന്നായിരുന്നു സുപ്രീംകോടതി വിധിക്ക് പിന്നാലെ ജോസ് കെ മാണിയുടെ പ്രതികരണം. കോടതി വിധിയുടെ തെറ്റിലേക്കും ശരിയിലേക്കും പോകാനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും അത് എങ്ങനെയുണ്ടായെന്നും ജനങ്ങള്‍ക്ക് അറിയാം. ഇനിയും അത് ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
നേരത്തെ കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയില്‍ അഭിഭാഷകര്‍ പറഞ്ഞതും വിവാദമാക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.
- TAGS:
- Jose K Mani