Top

എല്‍ഡിഎഫിനോട് 15 സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി; ചോദിച്ചതില്‍ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇടതുമുന്നണിയോട് 15 സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം. സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇടതുമുന്നണി കടന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യമുന്നയിച്ചത്. സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്ന് ജോസ് കെ മാണി അറിയിച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശം അവതരിപ്പിച്ചു. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ശക്തികേന്ദ്രങ്ങളായ സീറ്റുകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു. […]

21 Feb 2021 5:31 AM GMT

എല്‍ഡിഎഫിനോട് 15 സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി; ചോദിച്ചതില്‍ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും
X

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇടതുമുന്നണിയോട് 15 സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം. സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇടതുമുന്നണി കടന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യമുന്നയിച്ചത്.

സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്ന് ജോസ് കെ മാണി അറിയിച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശം അവതരിപ്പിച്ചു. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ശക്തികേന്ദ്രങ്ങളായ സീറ്റുകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു. നേതൃത്വം പോസിറ്റീവായ രീതിയിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണയുള്ളതുമായ പ്രദേശങ്ങളെ കുറിച്ച് സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.’ ജോസ് കെ.മാണി പറഞ്ഞു.

പത്ത് സീറ്റ് ജോസ് കെ മാണിക്ക് നല്‍കാമെന്നാണ് എല്‍ഡിഎഫ് അനൗദ്യോഗിക ധാരണയിലെത്തിയിരുന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐയില്‍നിന്നെടുത്ത് നല്‍കാമെന്നാണ് സിപിഐഎം ജോസ് കെ മാണിക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം. ഇക്കാര്യം പാര്‍ട്ടി സിപിഐയോട് ആവശ്യപ്പെടുകയും സിപിഐ സമ്മതമറിയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

സിപിഐയുമായുള്ള ആദ്യഘട്ട ചര്‍ച്ചയ്ക്ക് ശേഷം ജനാതാദള്‍ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായാണ് എല്‍ഡിഎഫ് ചര്‍ച്ച.

Next Story