നിയമോപദേശം എങ്ങനെയെന്ന് നോക്കട്ടെ, എന്നിട്ട് രാജിയെന്ന് ജോസ് കെ മാണി; ‘സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല’
കോട്ടയം: എം.പി സ്ഥാനം രാജി വയ്ക്കുന്നത് നിയമോപദേശം തേടിയ ശേഷമെന്ന് ജോസ് കെ മാണി. രാജി ഉടനുണ്ടാകുമെന്നും ജോസ് കെ മാണി ഡല്‍ഹിയില്‍ പറഞ്ഞു. പാലാ സീറ്റില്‍ ചര്‍ച്ച നടന്നിട്ടില്ല. ഒരു സീറ്റ് സംബന്ധിച്ചും മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ അടിത്തറയില്‍ മുന്നണിക്ക് വിശ്വാസമുണ്ട്. ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ നിലപാട് അറിയിക്കും. മുന്നണിയാണ് തീരുമാനമെടുക്കുന്നത്. സഭ ഏതെങ്കിലും രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഗുജറാത്തില്‍ ഒഴിവുവന്ന […]

കോട്ടയം: എം.പി സ്ഥാനം രാജി വയ്ക്കുന്നത് നിയമോപദേശം തേടിയ ശേഷമെന്ന് ജോസ് കെ മാണി. രാജി ഉടനുണ്ടാകുമെന്നും ജോസ് കെ മാണി ഡല്‍ഹിയില്‍ പറഞ്ഞു. പാലാ സീറ്റില്‍ ചര്‍ച്ച നടന്നിട്ടില്ല. ഒരു സീറ്റ് സംബന്ധിച്ചും മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ അടിത്തറയില്‍ മുന്നണിക്ക് വിശ്വാസമുണ്ട്. ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ നിലപാട് അറിയിക്കും. മുന്നണിയാണ് തീരുമാനമെടുക്കുന്നത്. സഭ ഏതെങ്കിലും രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ എംപി സ്ഥാനം രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം വൈകിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുടേയും റോഷി അഗസ്റ്റിന്റേയും പേരുകള്‍ പരിഗണനയില്‍ ഉണ്ട്.
ജോസ് കെ മാണി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാന്‍ സാധ്യത ഒരേ പോലെ നില്‍ക്കുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമാവാത്തത്. ജോസ് കെ മാണിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. അത് കൊണ്ട് തന്നെ ഉറച്ച മണ്ഡലമേത് എന്ന വിലയിരുത്തല്‍ നടന്നതിന് ശേഷം മാത്രമേ മണ്ഡലം ഏതെന്ന് നിശ്ചയിക്കൂ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ പതിനായിരത്തിനടത്ത് ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഉള്ളത്. കടുത്തുരുത്തിയില്‍ 15000ത്തിനടുത്തും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കണക്കുകളല്ല നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്ന വിലയിരുത്തലാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനകത്തുള്ളത്.അതിനാല്‍ പാലായില്‍ ജോസ് കെ മാണി മത്സരിക്കുന്നതെങ്കില്‍ കടുത്തുരുത്തിയില്‍ റോഷി അഗസ്റ്റിന് മത്സരിക്കും. നേരെ തിരിച്ചും സംഭവിക്കാം.
- TAGS:
- Jose K Mani
- Kerala Congress
- LDF
- UDF