എല്‍ഡിഎഫില്‍ 12 സീറ്റുകള്‍ ഉറപ്പിച്ച് ജോസ് കെ മാണി; ചങ്ങനാശ്ശേരിയ്ക്കായി വാശിപിടുത്തം; വഴങ്ങാതെ നാല് സീറ്റ് വിട്ടുകൊടുത്ത സിപിഐ
എല്‍ഡിഎഫില്‍ ഡസന്‍ സീറ്റുകള്‍ ഉറപ്പാക്കി കേരള കോണ്‍ഗ്രസ് എം. ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ മാണി 15 വേണമെന്ന അവകാശവാദം മുന്നോട്ട് വെക്കുമ്പോള്‍ പ്രതീക്ഷിച്ചത് 13 സീറ്റുകളായിരുന്നു. സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍ എത്തുമ്പോള്‍ 12 സീറ്റ് ഉറപ്പിക്കാന്‍ ജോസ് കെ മാണിയ്ക്ക് കഴിഞ്ഞു. മുന്നണിയില്‍ സിപിഐ കഴിഞ്ഞാല്‍ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായതോടെ തുടര്‍ ഭരണം ഉണ്ടായാല്‍ മൂന്ന് മന്ത്രി സ്ഥാനം വരെ ലഭിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം കണക്കുകൂട്ടുന്നത്. പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് […]

എല്‍ഡിഎഫില്‍ ഡസന്‍ സീറ്റുകള്‍ ഉറപ്പാക്കി കേരള കോണ്‍ഗ്രസ് എം. ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ മാണി 15 വേണമെന്ന അവകാശവാദം മുന്നോട്ട് വെക്കുമ്പോള്‍ പ്രതീക്ഷിച്ചത് 13 സീറ്റുകളായിരുന്നു. സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍ എത്തുമ്പോള്‍ 12 സീറ്റ് ഉറപ്പിക്കാന്‍ ജോസ് കെ മാണിയ്ക്ക് കഴിഞ്ഞു. മുന്നണിയില്‍ സിപിഐ കഴിഞ്ഞാല്‍ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായതോടെ തുടര്‍ ഭരണം ഉണ്ടായാല്‍ മൂന്ന് മന്ത്രി സ്ഥാനം വരെ ലഭിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം കണക്കുകൂട്ടുന്നത്. പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് തള്ളിയാണ് കുറ്റ്യാടിയും റാന്നിയും ചാലക്കുടിയും പെരുമ്പാവൂരും പിറവവും ജോസ് കെ മാണി ഗ്രൂപ്പിന് സിപിഐഎം നല്‍കിയത്.
സിറ്റിങ് സീറ്റുകള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ സിപിഐഎമ്മിനുളളില്‍ കലാപക്കൊടി ഉയര്‍ന്നു കഴിഞ്ഞു. സിപിഐഎമ്മില്‍ അതൃപ്തി പുകയുമ്പോള്‍ ചങ്ങനാശ്ശേരി സീറ്റുകൂടി വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെടുന്നത്. സിഎഫ് തോമസിന്റെ മണ്ഡലം ജോബ് മൈക്കിളിനായാണ് ജോസ് ചോദിക്കുന്നത്. അതേ സമയം വര്‍ഷങ്ങളായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് വേണ്ടി നല്കിയതിനാല് ചങ്ങനാശ്ശേരിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് സിപിഐ നിലപാട്. സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ജോസ് കെ മാണി വിട്ടുവീഴ്ച ചെയ്യുമെന്നാണ് സി പി ഐമ്മിന്റെ പ്രതീക്ഷ.
പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം എന്നീ മണ്ഡലള് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയപ്പോള് കൂടുതല്‍ നഷ്ടം സിപിഐഎമ്മിന് തന്നെയാണ്. സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ നാലില്‍ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എന്‍സിപിക്കും ഐഎന്‍എല്ലിനും ഓരോ സീറ്റ് കുറഞ്ഞു. സ്കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി. എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാര്‍ട്ടിയോടും സിപിഐഎം കാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
Also Read: എല്‍ഡിഎഫില്‍ ചങ്ങനാശ്ശേരി കീറാമുട്ടി; വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടില്‍ കാനം