‘ഒന്നര കൊല്ലം പോയിട്ട് ആറുമാസം പോലും നില്‍ക്കില്ല; ഞങ്ങളൊന്നും ചെയ്യണ്ട’; ജോസ് കെ മാണി എല്‍ഡിഎഫ് വിടുമെന്ന് ജോണി നെല്ലൂര്‍
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന് അധിക കാലം ഇടത് മുന്നണിയില്‍ തുടരാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. മികച്ച രാഷ്ട്രീയ നേതാവായ കെ എം മാണി പോലും ഒന്നര വര്‍ഷം മാത്രമാണ് എല്‍ഡിഎഫില്‍ നിന്നത്. ഇത്തവണ ഒന്നര കൊല്ലം പോയിട്ട് ആറ് മാസം പോലും തികയ്ക്കിലെന്നാണ് തോന്നുന്നത്. ഇതില്‍ യുഡിഎഫ് ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭാ കയ്യാങ്കളി കേസില്‍ […]
6 July 2021 10:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന് അധിക കാലം ഇടത് മുന്നണിയില്‍ തുടരാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. മികച്ച രാഷ്ട്രീയ നേതാവായ കെ എം മാണി പോലും ഒന്നര വര്‍ഷം മാത്രമാണ് എല്‍ഡിഎഫില്‍ നിന്നത്. ഇത്തവണ ഒന്നര കൊല്ലം പോയിട്ട് ആറ് മാസം പോലും തികയ്ക്കിലെന്നാണ് തോന്നുന്നത്. ഇതില്‍ യുഡിഎഫ് ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ കെ എം മാണി അഴിമതിക്കാരനല്ലെന്ന് പേരെടുത്ത് പറയുന്നില്ലെന്ന ജോസ് കെ മാണിയുടെ ന്യായീകരണത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രതികരണം. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായികരുന്നു ജോണി നെല്ലൂര്‍.
ഞങ്ങളാരും ജോസ് കെ മാണിയുടെ പിറകെ നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേനും പ്രതികരിച്ചു. ജോസ് കെ മാണി പോന്നാലും സംസ്ഥാന സര്‍ക്കാര്‍ വീഴില്ല. അങ്ങനെ ഒരു തെറ്റിദ്ധാരണയില്ല. സ്വന്തം പിതാവിനെ അഴിമതി നടത്തിയ നേതാവ് എന്ന് വിശേഷിപ്പിച്ചവര്‍ക്ക് ഒപ്പമാണ് ജോസ് കെ മാണി നില്‍ക്കുന്നത് എന്നും അദ്ദേഹം ഡൊമനിക് പ്രസന്റേഷന് പരിഹസിച്ചു.
അതേസമയം, ജോസ് കെ മാണിയുടെ നിലപാട് കെ എം മാണിയുടെ ആത്മാവിനെ അപമാനിക്കുന്നത് ആണെന്ന് പിസി ജോര്‍ജ്. പ്രതികരിച്ചു. ജോസ് കെ മാണി പിതാവിനെ തള്ളിപ്പറയുകയാണ്. മരിച്ചവരുടെ അത്മാവിനെ അപമാനിക്കുന്ന നടപടിയാണിത്. ഒന്നര വര്‍ഷം മാത്രമായിരുന്നു തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കെ എം മാണി എല്‍ഡിഎഫിനോട് ചേര്‍ന്ന് നിന്നിട്ടുള്ളത്. പിന്നെ മരിക്കുന്നത് വരെ എല്‍ഡിഎഫിനെ തൊട്ടില്ല. യുഡിഎഫിനോട് ഭിന്നത ഉണ്ടായപ്പോള്‍ പ്രത്യേക ബ്ലോക്കായി ഇരുന്നു എന്നിട്ടും എല്‍ഡിഎഫിന് ഒപ്പം പോയില്ല. സിപിഎമ്മിന്റെ പിന്തുണയില്‍ മുഖ്യമന്ത്രി എന്ന പദം വേണ്ടെന്ന് വച്ച വ്യക്തിയാണ് അദ്ദേഹമെന്നും പി സി ജോര്‍ജ് ഓര്‍മ്മിപ്പിച്ചു.
ഫിനാന്‍സ് മിനിസ്റ്റര്‍ എന്നാല്‍ കെ എം മാണിയല്ലേ. കരിങ്കോഴയ്ക്കല്‍ മാണിയുടെയും കുട്ടിയമ്മ ചേട്ടത്തിയുടെയും ഏക മകന് എന്ന പറഞ്ഞാല്‍ ജോസ് കെ മാണിയല്ലേ, പിന്നെ പ്രത്യേകം പേരെയുത്ത് പറയണം എന്നുണ്ടോ എന്നും പിസി ജോര്‍ജ് ചോദിച്ചു. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വേണ്ടി പടപൊരുതിയ വ്യക്തിയാണ് കെ എം മാണി. സ്വന്തം മകന് അച്ഛനെ തള്ളിപ്പറയുന്നത് സഹിക്കുന്നില്ല. സിപിഐഎമ്മിന് ആരോടും ആത്മാര്‍ത്ഥതയില്ല. എവനെ കിട്ടിയാലും ശരിപ്പെടുത്തും. കേരള കോണ്‍ഗ്രസ് വികാരം ഉള്ള ഒരാള്‍ക്കും ജോസ് കെ മാണിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കുന്നു.