യുഡിഎഫിന്റെ അടുത്ത പ്രതിസന്ധി പിജെ ജോസഫെന്ന് ജോസ് കെ മാണി
യുഡിഎഫിന് ഇനി ഏറ്റവും വലിയ പ്രതിസന്ധി പിജെ ജോസഫെന്ന് ജോസ് കെ മാണി. യുഡിഎഫിന്റേത് പിന്നില്‍നിന്നും കുത്തുന്ന രീതിയാണ്. ആരെയും പേരെടുത്ത് കുറ്റപ്പെടുത്താത്തത് കെഎം മാണി പഠിപ്പിച്ച രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും ജോസ് കെ മാണി മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞു. ‘ഇത്രയും തവണ അധാര്‍മ്മികമായി ഈ പാര്‍ട്ടിയെ പിടിച്ചെടുക്കാനാണ് പിജെ ജോസഫ് ശ്രമിച്ചത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനും നീക്കം നടത്തി. യുഡിഎഫില്‍ നില്ക്കുമ്പോള്ത്തന്നെ മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ട് ഒരു സപ്ലിമെന്റുതന്നെയിറക്കിയില്ലേ. അത് കഴിഞ്ഞ് തിരുവനന്തപുരം ചുറ്റി […]

യുഡിഎഫിന് ഇനി ഏറ്റവും വലിയ പ്രതിസന്ധി പിജെ ജോസഫെന്ന് ജോസ് കെ മാണി. യുഡിഎഫിന്റേത് പിന്നില്‍നിന്നും കുത്തുന്ന രീതിയാണ്. ആരെയും പേരെടുത്ത് കുറ്റപ്പെടുത്താത്തത് കെഎം മാണി പഠിപ്പിച്ച രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും ജോസ് കെ മാണി മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞു.
‘ഇത്രയും തവണ അധാര്‍മ്മികമായി ഈ പാര്‍ട്ടിയെ പിടിച്ചെടുക്കാനാണ് പിജെ ജോസഫ് ശ്രമിച്ചത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനും നീക്കം നടത്തി. യുഡിഎഫില്‍ നില്ക്കുമ്പോള്ത്തന്നെ മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ട് ഒരു സപ്ലിമെന്റുതന്നെയിറക്കിയില്ലേ. അത് കഴിഞ്ഞ് തിരുവനന്തപുരം ചുറ്റി നടന്നല്ലോ. യുഡിഎഫിന് ഏറ്റവുമധികം പ്രതിസന്ധിയുണ്ടാകാന്‍ പോകുന്നത് അദ്ദേഹത്തില്നിന്നായിരിക്കുമെന്ന് ഞാന്‍ പറയുന്നു. ഞാനീ പറയുന്നത് അടയാളപ്പെടുത്തി വെച്ചോളൂ’, ജോസ് കെ മാണി പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തും. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാ സീറ്റുകളും വേണമെന്നും പിജെ ജോസഫ് പറഞ്ഞു.
നേതാക്കള്‍ എല്ലാവരും ജോസ് കെ മാണിയെ കൈവിട്ടു.ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന റോഷി അഗസ്റ്റിന് മാത്രമാണ് ജോസ് കെ മാണി യോടൊപ്പം ഉള്ളത്. റോഷി അഗസ്റ്റിന് ജോസിന്റെ വെറും കുഴലൂത്തുകാരന് മാത്രമാണെന്നും പിജെ ജോസഫ്. ഈ കൊതുമ്പു വള്ളം ഉടന്‍ മുങ്ങി പോകും. വരാനുള്ളത് വഴിയില്‍ തങ്ങില്ല. പാലായിലെ തോല്‍വി ചോദിച്ചു വാങ്ങിയതെന്നും പിജെ ജോസഫ് പറഞ്ഞു.
- TAGS:
- Jose K Mani
- PJ Joseph
- UDF