ചര്‍ച്ച തുടങ്ങുന്നതിന് മുമ്പേ കാപ്പന് വിവാദമുണ്ടാക്കിയെന്ന് ജോസ് കെ മാണി; ‘കാപ്പനുള്ള മറുപടി സിപിഐഎം കൊടുക്കും’
കോട്ടയം: പാലാ സീറ്റിനെച്ചൊല്ലി മാണി സി കാപ്പന് മുന്നണി വിടാനൊരുങ്ങുന്നതില് പ്രതികരിച്ച് ജോസ് കെ മാണി. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പേ കാപ്പന് വിവാദമുണ്ടാക്കി. കാപ്പനുള്ള മറുപടി സിപിഐഎം നേതൃത്വം കൊടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ‘കേവലം പഞ്ചായത്ത് സീറ്റിനുവേണ്ടിയാണ് ഞങ്ങളെ മുന്നണിയില്‍നിന്നും പുറത്താക്കിയത്. അത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ യുഡിഎഫിന് ബോധ്യമായിക്കാണണം’, ജോസ് കെ മാണി പറഞ്ഞു. വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ […]

കോട്ടയം: പാലാ സീറ്റിനെച്ചൊല്ലി മാണി സി കാപ്പന് മുന്നണി വിടാനൊരുങ്ങുന്നതില് പ്രതികരിച്ച് ജോസ് കെ മാണി. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പേ കാപ്പന് വിവാദമുണ്ടാക്കി. കാപ്പനുള്ള മറുപടി സിപിഐഎം നേതൃത്വം കൊടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
‘കേവലം പഞ്ചായത്ത് സീറ്റിനുവേണ്ടിയാണ് ഞങ്ങളെ മുന്നണിയില്‍നിന്നും പുറത്താക്കിയത്. അത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ യുഡിഎഫിന് ബോധ്യമായിക്കാണണം’, ജോസ് കെ മാണി പറഞ്ഞു. വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നണിക്ക് അകത്തോ പുറത്തോ നടന്നിട്ടില്ല. നടക്കാത്ത കാര്യത്തിന്റെ പുറത്താണ് കാപ്പന് വിവാദമുണ്ടാക്കിയതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫിന് നേതൃത്വം നല്കുന്ന സിപിഐഎം വിഷയങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോസ് കെ മാണിക്കെതിരെയും കാപ്പന് ഇന്ന് വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. മൂന്നരക്കൊല്ലം ജോാസ് കെ മാണി രാജ്യസഭയില്‍ ഇരിക്കട്ടെ എന്ന് താന്‍ വളരെ മാന്യമായി പറഞ്ഞതാണെന്നും കാപ്പന് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. ‘ഞാനിവിടെ ജയിച്ച് മൂന്നരക്കൊല്ലത്തിന് ശേഷം ഞാന്‍ മാറിക്കൊടുക്കാം എന്ന്. മധ്യസ്ഥന്മാര് പലരും വന്നു. മാണി സാറിന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ എന്നെ വിളിച്ചിട്ടില്ല. എന്നെ വിളിക്കാന്‍ ജോസ് കെ മാണിക്ക് ഒരു ഫോണ്‍ ചെയ്താല്‍ മതിയായിരുന്നല്ലോ. അദ്ദേഹത്തിന്റെ കയ്യില്‍ എന്റെ നമ്പറുണ്ടല്ലോ. എന്നിട്ട് അവിടെ ബിഷപ്പിനോടും എംഎം മണിയോടുമെല്ലാം പറഞ്ഞു, ഞാന്‍ ക്ഷണിച്ചിട്ടുപോലും വന്നില്ലെന്ന്. അതൊക്കെ മോശമല്ലേ. ചടങ്ങില്‍ എന്റെ പേരുണ്ടായിരിക്കാം. പക്ഷേ, വിളിക്കേണ്ടവര്‍ വിളിക്കണ്ടേ… വിളിക്കാത്ത ചാത്തത്തിന് പോയി കഴിക്കേണ്ട കാര്യമില്ലല്ലോ’, അദ്ദേഹം പ്രതികരിച്ചു.
അതേസമയം, എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും കാപ്പനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കാപ്പന് കാണിച്ചത് മര്യാദകേടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഐഎം ആക്ടിങ് പ്രസിഡന്റ് എ വിജയരാഘവനും വ്യക്തമാക്കി.