ഏഴിടത്ത് ജോസും ജോസഫും നേര്‍ക്കുനേര്‍; കേരള കോണ്‍ഗ്രസിനുവേണ്ടി നിലകൊണ്ട അതിരമ്പുഴയില്‍ ഇക്കുറി എന്ത് സംഭവിക്കും?
കോട്ടയം: ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെയുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ്-ജോസഫ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ മത്സരത്തിനിറങ്ങുകയാണ് കോട്ടയത്തെ അതിരമ്പുഴയില്‍. കേരള കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണിത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം ജയിപ്പിച്ച പഞ്ചായത്താണിത്. പകുതിയോളം സീറ്റുകളിലാണ് ഇത്തവണ ജോസ്-ജോസഫ് വിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നത്. യുഡിഎഫിന്റെ ഭാഗമായി ജോസഫ് ഒമ്പത് ഇടങ്ങളിലും എല്‍ഡിഎഫില്‍നിന്ന് ജോസ് വിഭാഗം പത്ത് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഇതില്‍ ഏഴുസീറ്റുകളിലാണ് ഇരുവിഭാഗങ്ങളും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. ജോസ് കെ മാണി മുന്നണി മാറിയപ്പോള്‍ ഇതില്‍ […]

കോട്ടയം: ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെയുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ്-ജോസഫ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ മത്സരത്തിനിറങ്ങുകയാണ് കോട്ടയത്തെ അതിരമ്പുഴയില്‍. കേരള കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണിത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം ജയിപ്പിച്ച പഞ്ചായത്താണിത്.
പകുതിയോളം സീറ്റുകളിലാണ് ഇത്തവണ ജോസ്-ജോസഫ് വിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നത്. യുഡിഎഫിന്റെ ഭാഗമായി ജോസഫ് ഒമ്പത് ഇടങ്ങളിലും എല്‍ഡിഎഫില്‍നിന്ന് ജോസ് വിഭാഗം പത്ത് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഇതില്‍ ഏഴുസീറ്റുകളിലാണ് ഇരുവിഭാഗങ്ങളും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. ജോസ് കെ മാണി മുന്നണി മാറിയപ്പോള്‍ ഇതില്‍ ഏഴുപേര്‍ ജോസഫിനൊപ്പം നില്‍ക്കുകയായിരുന്നു. നാലുപേര്‍ മാത്രമായിരുന്നു ജോസിനൊപ്പം നിലകൊണ്ടത്.
2015ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ 22 വാര്‍ഡുകളില്‍ 11ലും വിജയിച്ചത് കേരള കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസിനും സിപിഐഎമ്മിനും അന്ന ലഭിച്ചത് നാല് സീറ്റുകള്‍ വീതം മാത്രവും. സിപിഐക്കും ലീഗിനും ഓരോ സീറ്റുകളും ലഭിച്ചിരുന്നു. രണ്ടില ചിഹ്നം ലഭിച്ചതോടെ വിജയം ജോസിനൊപ്പമാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.