Top

പാലായില്‍ മത്സരിക്കാനെത്തുക ജോസ് കെ മാണി തന്നെ?; പ്രവര്‍ത്തനം ആരംഭിച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് സൂചനകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണം. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം കേരള കോണ്‍ഗ്രസ് ആരംഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലിലും സംഘടന ശക്തിപ്പെടുത്തലിലുമാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. നേരത്തെ കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്. എന്നാല്‍ […]

31 Dec 2020 8:53 AM GMT

പാലായില്‍ മത്സരിക്കാനെത്തുക ജോസ് കെ മാണി തന്നെ?; പ്രവര്‍ത്തനം ആരംഭിച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്
X

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് സൂചനകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണം.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം കേരള കോണ്‍ഗ്രസ് ആരംഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലിലും സംഘടന ശക്തിപ്പെടുത്തലിലുമാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. നേരത്തെ കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ കടുത്തുരുത്തിയിലേക്ക് പോവേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് കേരള കോണ്‍ഗ്രസും ജോസ് കെ മാണിയും എത്തിയിരിക്കുകയാണ്. താന്‍ തന്നെ പാലായില്‍ മത്സരിക്കുമെന്നാണ് നിലവിലെ എംഎല്‍എയായ മാണി സി കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാലായില്‍ 2015ല്‍ കേരള കോണ്‍ഗ്രസ് എം 75 പേരെയാണ് ജയിപ്പിച്ചെടുത്തത്. 2020ല്‍ ജോസ് വിഭാഗത്തിലെ 44 പേരും ജോസഫില്‍നിന്ന് 17 പേരും ജയിച്ചു. പാലാ നഗരസഭയിലാവട്ടെ, 2015ല്‍ ജോസ് വിഭാഗത്തില്‍ന്നും 17 പേരായിരുന്നു 2015ല്‍ ജയിച്ചത്. ഇത്തവണ അത് പത്തില്‍ ഒതുങ്ങി. 2015ല്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാലാ നഗരസഭയിലും ഒമ്പത് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമേറ്റെടുത്തു. മൂന്നിടങ്ങള്‍ മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്.

ഇത്തവണ, ജോസ് കെ മാണി എത്തിയതോടെ പാലാ നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും ഭരണം എല്‍ഡിഎഫിനായി. യുഡിഎഫ് നാലിടത്ത് ജയിച്ചുകയറി.

2015ല്‍ കടത്തുരുത്തിയിലെ പഞ്ചായത്തുകളില്‍ 58 ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ കേരള കോണ്‍ഗ്രസില്‍നിന്നായിരുന്നു. ഇത്തവണ ജോസ് വിഭാഗം 52 വാര്‍ഡുകളിലും ജോസഫ് 14 വാര്‍ഡുകളിലും വിജയിച്ചു. 2015ല്‍ എട്ട് പഞ്ചായത്തുകളില്‍ യുഡിഎഫും മൂന്ന് പഞ്ചായത്തുകളില്‍ എല്‍ഡിഎഫുമായിരുന്നു വിജയിച്ചത്. ജോസിന്റെ വരവോടെ ഇത്തവണ ആറ് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. നാല് പഞ്ചായത്തുകളിലായി യുഡിഎഫ് ഒതുങ്ങി.

Next Story