Top

ജോസ് കെ മാണിക്കെതിരെ മത്സരിക്കാനെത്തുമോ കെഎം മാണിയുടെ മരുമകന്‍?; കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തയ്യാറെന്ന് എംപി ജോസഫ്

കോട്ടയം: എല്‍ഡിഎഫില്‍ ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്നും കെഎം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എംപി ജോസഫ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എംപി ജോസഫ് പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയായി വരുമെന്നാണ് കരുതുന്നത്. ജോസ് കെ മാണി അല്ലെങ്കില്‍ […]

15 Oct 2020 1:26 AM GMT

ജോസ് കെ മാണിക്കെതിരെ മത്സരിക്കാനെത്തുമോ കെഎം മാണിയുടെ മരുമകന്‍?; കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തയ്യാറെന്ന് എംപി ജോസഫ്
X

കോട്ടയം: എല്‍ഡിഎഫില്‍ ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്നും കെഎം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എംപി ജോസഫ്.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എംപി ജോസഫ് പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയായി വരുമെന്നാണ് കരുതുന്നത്. ജോസ് കെ മാണി അല്ലെങ്കില്‍ റോഷി അഗസ്റ്റിന്റെ പേരും ചര്‍ച്ചകളിലുണ്ട്.

പാലാക്കൊപ്പം തന്നെ തങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് ജോസ് കെ മാണി വിഭാഗം വിശ്വസിക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി. ഇവിടെയും ജോസ് കെ മാണിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലില്‍ എന്നിവരുടെ പേരുകളും ജോസ് കെ മാണി വിഭാഗത്തിന്റെ പരിഗണനയിലുണ്ട്.

എല്‍ഡിഎഫില്‍ നിലവില്‍ സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പിള്ളി ആര്‍ക്ക് ലഭിക്കും എന്നതില്‍ നിലവില്‍ തീരുമാനമായിട്ടില്ല. ജോസ് കെ മാണി വിഭാഗത്തിന് തന്നെ ലഭിച്ചാല്‍ നിലവിലെ എംഎല്‍എ ഡോ. എന്‍ ജയരാജ് തന്നെ മത്സരിക്കും.

പൂഞ്ഞാറില്‍ ഇക്കുറി എല്‍ഡിഎഫിന് വേണ്ടി പട നയിക്കുക ജോസ് വിഭാഗമായിരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കളത്തുങ്കലിന്റെ പേരാണ് സ്ഥാനാര്‍ത്ഥി സാധ്യതകളില്‍ മുമ്പില്‍.

നിലവില്‍ സിപിഐഎം മത്സരിക്കുന്ന ഏറ്റുമാനൂരില്‍ ഇക്കുറിയും മാറ്റമുണ്ടാവില്ല. സുരേഷ് കുറുപ്പ് തന്നെയാണോ സ്ഥാനാര്‍ത്ഥി എന്നേ അറിയേണ്ടതുള്ളൂ.

ചങ്ങനാശേരിയില്‍ വിജയിക്കുക എന്നത് ജോസ് വിഭാഗത്തിന്റെ അഭിമാന പ്രശ്‌നമാണ്. കെഎം മാണിയുടെ വിശ്വസ്ഥനും മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന സിഎഫ് തോമസ് ജോസഫ് പക്ഷത്തേക്ക് മാറിയത് വലിയ ക്ഷീണമാണ് സമ്മാനിച്ചത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ജോസ് വിഭാഗം ഇപ്പോഴേ സ്ഥാനാര്‍ത്ഥി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ജോബ് മൈക്കിള്‍, പ്രഫ. സാജോ സെബാസ്റ്റിയന്‍ കണ്ടക്കുടി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

തൊടുപുഴയില്‍ നിലവില്‍ സിപിഐഎം ആണ് മത്സരിക്കുന്നത്. ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സാധ്യത കുറവാണ്. പിജെ ജോസഫിനെതിരെ ജോസ് വിഭാഗം തന്നെ മത്സരിക്കട്ടെ എന്ന് എല്‍ഡിഎഫ് തീരുമാനിച്ചാല്‍ കെഐ ആന്റണിക്കാണ് സാധ്യത.

ഇടുക്കിയില്‍ നിലവില്‍ എംഎല്‍എയായ റോഷി അഗസ്റ്റിന്‍ തന്നെ മത്സരിക്കാനാണ് സാധ്യത. എന്നാല്‍ റോഷിയെ കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചാല്‍ മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് കണ്ടെത്തേണ്ടി വരും. മുന്‍ എംപി ജോയ്‌സ് ജോര്‍ജിന്റെ പേരിനാണ് അങ്ങനെ വരുമ്പോള്‍ കൂടുതല്‍ സാധ്യത. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം സിവി വര്‍ഗീസിന്റെ പേരും ചര്‍ച്ചയിലുണ്ട്.

Next Story