Top

ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് നേതാക്കള്‍ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു; പോയത് ഭാഗ്യാന്വേഷികളെന്ന് ജോസ് വിഭാഗം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് പിജെ ജോസഫ് വിഭാഗത്തിലേക്ക് നേതാക്കളുടെ കൂറുമാറ്റം. തദ്ദേശ സ്ഥാപനങ്ങളില്‍ ഭാരവാഹികളായ നേതാക്കളാണ് ജോസഫ് വിഭാഗത്തിലേക്ക് മാറിയത്. ചൊവ്വാഴ്ചയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി തോമസ്, തിടനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സേവ്യര്‍ കണ്ടത്തിന്‍കര, പഞ്ചായത്തംഗങ്ങളായ ഉഷ ശശി, മേഴ്‌സി തോമസ്, ജോസ് വിഭാഗം സംസ്ഥാന കമ്മറ്റി അംഗവും തിടനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ […]

14 Oct 2020 7:44 AM GMT

ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന്  നേതാക്കള്‍ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു; പോയത് ഭാഗ്യാന്വേഷികളെന്ന് ജോസ് വിഭാഗം
X

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് പിജെ ജോസഫ് വിഭാഗത്തിലേക്ക് നേതാക്കളുടെ കൂറുമാറ്റം. തദ്ദേശ സ്ഥാപനങ്ങളില്‍ ഭാരവാഹികളായ നേതാക്കളാണ് ജോസഫ് വിഭാഗത്തിലേക്ക് മാറിയത്. ചൊവ്വാഴ്ചയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി തോമസ്, തിടനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സേവ്യര്‍ കണ്ടത്തിന്‍കര, പഞ്ചായത്തംഗങ്ങളായ ഉഷ ശശി, മേഴ്‌സി തോമസ്, ജോസ് വിഭാഗം സംസ്ഥാന കമ്മറ്റി അംഗവും തിടനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എ.ടി തോമസ് അഴകത്ത് എന്നിവരാണ് ജോസ് വിഭാഗത്തില്‍ നിന്ന് രാജിവെച്ച് ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയത്.

കെഎം മാണിയോടൊപ്പം നിന്നിരുന്ന പല പ്രമുഖ നേതാക്കളും ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. സിഎഫ് തോമസ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടന്‍ എന്നിവരെല്ലാം ജോസഫിനോടൊപ്പമാണ് നിന്നത്. സിഫ് തോമസ് അന്തരിച്ചിരുന്നു.

എല്‍ഡിഎഫ് പ്രവേശനം മധ്യകേരളത്തില്‍ വലിയ രാഷ്ട്രീയ ചലനമുണ്ടാക്കുമെന്നാണ് ജോസ് കെ മാണി പറഞ്ഞത്. അതേ സമയം ഇനിയും നിരവധി നേതാക്കള്‍ തങ്ങളോടൊപ്പം വരുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.

Next Story