പാലായില്‍ ജോസ് വിഭാഗത്തില്‍ നിന്ന് നേതാവ് എന്‍സിപിയില്‍ ചേര്‍ന്നു; ‘മാണി സി കാപ്പന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും’
പാലാ: തലനാട് ജോസ് കെ മാണി വിഭാഗം നേതാവും പഞ്ചായത്തംഗവുമായ മേരിക്കുട്ടി ആന്‍ഡ്രൂസ് എന്‍സിപിയില്‍ ചേര്‍ന്നു. മാണി സി കാപ്പന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് മേരിക്കുട്ടി പറഞ്ഞു. തലനാട് പത്താം വാര്‍ഡില്‍ നിന്നും കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ പ്രതിനിധിയായിയായാണ് മേരിക്കുട്ടി വിജയിച്ചത്. മേരിക്കുട്ടി ആന്‍ഡ്രൂസിനെ എന്‍സിപിയിലേയ്ക്ക് മാണി സി കാപ്പന് എം എല്‍ എ ഷാളണിയിച്ചു സ്വാഗതം ചെയ്തു. മാണി സി കാപ്പന് പാലായില്‍ നടത്തിവരുന്ന ജനക്ഷേമപദ്ധതികള്‍ സമാനതകളില്ലാത്തതാണെന്നു മേരിക്കുട്ടി പറഞ്ഞു. എം എല്‍ […]

പാലാ: തലനാട് ജോസ് കെ മാണി വിഭാഗം നേതാവും പഞ്ചായത്തംഗവുമായ മേരിക്കുട്ടി ആന്‍ഡ്രൂസ് എന്‍സിപിയില്‍ ചേര്‍ന്നു. മാണി സി കാപ്പന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് മേരിക്കുട്ടി പറഞ്ഞു.
തലനാട് പത്താം വാര്‍ഡില്‍ നിന്നും കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ പ്രതിനിധിയായിയായാണ് മേരിക്കുട്ടി വിജയിച്ചത്. മേരിക്കുട്ടി ആന്‍ഡ്രൂസിനെ എന്‍സിപിയിലേയ്ക്ക് മാണി സി കാപ്പന് എം എല്‍ എ ഷാളണിയിച്ചു സ്വാഗതം ചെയ്തു.
മാണി സി കാപ്പന് പാലായില്‍ നടത്തിവരുന്ന ജനക്ഷേമപദ്ധതികള്‍ സമാനതകളില്ലാത്തതാണെന്നു മേരിക്കുട്ടി പറഞ്ഞു. എം എല്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരാനാണ് താന്‍ എന്‍ സി പി യില്‍ ചേര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.
പാലാ നിയോജക മണ്ഡലം നല്‍കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫില്‍ തുടരണോ വേണ്ടയോ എന്ന ചര്‍ച്ചകളിലാണ്. ഇതേ സമയത്താണ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ എന്‍സിപി പാര്ട്ടിയിലെത്തിച്ചിരിക്കുന്നത്.
- TAGS:
- CPIM
- Jose K Mani
- LDF
- NCP