രാജു എബ്രഹാമിലൂടെ സിപിഐഎം കോട്ടയായി മാറിയ റാന്നിയില്‍ ഇത്തവണ പുതിയ സ്ഥാനാര്‍ത്ഥിയോ?; മാറുക മാത്യൂ ടി തോമസോ?
പത്തനംതിട്ട: എല്‍ഡിഎഫില്‍ എത്തിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പത്തംതിട്ടയില്‍ നോട്ടമിടുന്നത് ഒരു നിയമസഭ സീറ്റാണ്. റാന്നിയോ അല്ലെങ്കില്‍ തിരുവല്ലയോ ആണ് ജോസ് വിഭാഗത്തിന്റെ താല്പര്യം. യുഡിഎഫിലായിരിക്കെ തിരുവല്ല സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. നേരത്തെ കല്ലൂപ്പാറ മണ്ഡലം ഉണ്ടായിരുന്നപ്പോള്‍ അതും പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. സമാനരീതിയില്‍ ജില്ലയില്‍ ഒരു സീറ്റിന് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തിരുവല്ല സീറ്റില്‍ മത്സരിക്കാനാണ് ജോസ് വിഭാഗത്തിന് കൂടുതല്‍ താല്പര്യം. നിലവില്‍ ജനതാദള്‍ എസ് മത്സരിക്കുന്ന ഈ സീറ്റ് […]

പത്തനംതിട്ട: എല്‍ഡിഎഫില്‍ എത്തിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പത്തംതിട്ടയില്‍ നോട്ടമിടുന്നത് ഒരു നിയമസഭ സീറ്റാണ്. റാന്നിയോ അല്ലെങ്കില്‍ തിരുവല്ലയോ ആണ് ജോസ് വിഭാഗത്തിന്റെ താല്പര്യം.
യുഡിഎഫിലായിരിക്കെ തിരുവല്ല സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. നേരത്തെ കല്ലൂപ്പാറ മണ്ഡലം ഉണ്ടായിരുന്നപ്പോള്‍ അതും പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. സമാനരീതിയില്‍ ജില്ലയില്‍ ഒരു സീറ്റിന് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
തിരുവല്ല സീറ്റില്‍ മത്സരിക്കാനാണ് ജോസ് വിഭാഗത്തിന് കൂടുതല്‍ താല്പര്യം. നിലവില്‍ ജനതാദള്‍ എസ് മത്സരിക്കുന്ന ഈ സീറ്റ് വേണമെന്ന് എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. തുടര്‍ച്ചയായി വിജയിക്കുന്ന ഇവിടം വിട്ടുകൊടുക്കാന്‍ ജനതാദള്‍ എസ് തയ്യാറായില്ലെങ്കില്‍ ആണ് റാന്നി ആവശ്യപ്പെടുക.
രാജു എബ്രഹാം തുടര്‍ച്ചയായി നേടിയ വിജയത്തിലൂടെ സിപിഐഎം കോട്ടയായി മാറിയിരിക്കുകയാണ് റാന്നി. ഈ മണ്ഡലം വിട്ടുകൊടുക്കാന്‍ സിപിഐഎം തയ്യാറാകുമോ എന്നാണ് അറിയാനുള്ളത്.
1996ല്‍ രാജു എബ്രഹാമിലൂടെയാണ് റാന്നി സിപിഐഎം പിടിച്ചെടുത്തത്. പിന്നീട് ഇത് വരെ രാജു എബ്രഹാം തന്നെയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് മണ്ഡലം.