പാലായില്‍ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് പക്ഷത്ത് ചേര്‍ന്നു
പാലാ: സ്വന്തം തട്ടകമായ പാലായില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. കേരരള കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് രാജിവെച്ച് ജോസഫ് പക്ഷത്ത് ചേരുകയായിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി ജോസ് പെരുവേലിയാണ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് രാജിവെച്ചത്. മുത്തോലി പഞ്ചായത്തിലെ പുലിയന്നൂര്‍ ഡിവിഷന് അംഗമാണ് ജെസി തോമസ്. എല്‍ഡിഎഫിലേക്ക് ജോസ് കെ മാണി വിഭാഗം പോയതില്‍ പ്രതിഷേധിച്ചാണ് രാജി.പി.ജെ.ജോസഫ് ജെസിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജില്ലാ […]

പാലാ: സ്വന്തം തട്ടകമായ പാലായില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. കേരരള കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് രാജിവെച്ച് ജോസഫ് പക്ഷത്ത് ചേരുകയായിരുന്നു.
ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി ജോസ് പെരുവേലിയാണ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് രാജിവെച്ചത്. മുത്തോലി പഞ്ചായത്തിലെ പുലിയന്നൂര്‍ ഡിവിഷന് അംഗമാണ് ജെസി തോമസ്.
എല്‍ഡിഎഫിലേക്ക് ജോസ് കെ മാണി വിഭാഗം പോയതില്‍ പ്രതിഷേധിച്ചാണ് രാജി.
പി.ജെ.ജോസഫ് ജെസിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, ജോസ്മോന് മുണ്ടയ്ക്കല്‍, തങ്കച്ചന് മണ്ണൂശേരി എന്നിവര്‍ പങ്കെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പ് തലനാട് ജോസ് കെ മാണി വിഭാഗം നേതാവും പഞ്ചായത്തംഗവുമായ മേരിക്കുട്ടി ആന്‍ഡ്രൂസ് എന്‍സിപിയില്‍ ചേര്‍ന്നു. മാണി സി കാപ്പന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് മേരിക്കുട്ടി പറഞ്ഞു.
തലനാട് പത്താം വാര്‍ഡില്‍ നിന്നും കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ പ്രതിനിധിയായിയായാണ് മേരിക്കുട്ടി വിജയിച്ചത്. മേരിക്കുട്ടി ആന്‍ഡ്രൂസിനെ എന്‍സിപിയിലേയ്ക്ക് മാണി സി കാപ്പന് എം എല്‍ എ ഷാളണിയിച്ചു സ്വാഗതം ചെയ്തു.
- TAGS:
- Jose K Mani
- LDF
- PJ Joseph