ജില്ലാ പഞ്ചായത്തംഗം ജോസ് കെ മാണി പക്ഷം വിട്ടു; ഇനി പിജെ ജോസഫിനോടൊപ്പം
തിരുവല്ല: പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സാം ഈപ്പന് ജോസ് കെ മാണി പക്ഷം വിട്ടു പിജെ ജോസഫ് പക്ഷത്തില്‍ ചേര്‍ന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുബന്ധം വേദനിപ്പിക്കുന്നതിനിലാണ് പാര്‍ട്ടി വിട്ടതെന്ന് സാം ഈപ്പന് പറഞ്ഞു. പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജന് വര്‍ഗീസ്,സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആനി എബ്രഹാം, പാര്‍ട്ടി പെരിങ്ങര മണ്ഡലം പ്രസിഡണ്ട് ജോണ്‍ എബ്രഹാം എന്നിവരും സാം ഈപ്പനോടൊപ്പം ജോസഫ് പക്ഷത്തില്‍ ചേര്‍ന്നു. തൊടുപുഴയിലെ പിജെ […]

തിരുവല്ല: പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സാം ഈപ്പന് ജോസ് കെ മാണി പക്ഷം വിട്ടു പിജെ ജോസഫ് പക്ഷത്തില്‍ ചേര്‍ന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുബന്ധം വേദനിപ്പിക്കുന്നതിനിലാണ് പാര്‍ട്ടി വിട്ടതെന്ന് സാം ഈപ്പന് പറഞ്ഞു.
പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജന് വര്‍ഗീസ്,സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആനി എബ്രഹാം, പാര്‍ട്ടി പെരിങ്ങര മണ്ഡലം പ്രസിഡണ്ട് ജോണ്‍ എബ്രഹാം എന്നിവരും സാം ഈപ്പനോടൊപ്പം ജോസഫ് പക്ഷത്തില്‍ ചേര്‍ന്നു. തൊടുപുഴയിലെ പിജെ ജോസഫിന്റെ വീട്ടിലെത്തിയാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
നേരത്തെ പാലായില്‍ കേരരള കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് രാജിവെച്ച് ജോസഫ് പക്ഷത്ത് ചേര്‍ന്നിരുന്നു.
ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി ജോസ് പെരുവേലിയാണ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് രാജിവെച്ചത്. മുത്തോലി പഞ്ചായത്തിലെ പുലിയന്നൂര്‍ ഡിവിഷന് അംഗമാണ് ജെസി തോമസ്.
- TAGS:
- Jose K Mani
- LDF
- PJ Joseph
- UDF