പാലായില്‍ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ഒരു നഗരസഭ അംഗം കൂടി പാര്‍ട്ടി വിട്ടു, ഇതോടെ വിട്ടു പോയത് ഏഴ് അംഗങ്ങളായി
കോട്ടയം: സ്വന്തം തട്ടകമായ പാലായില്‍ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. പാലാ നഗരസഭ ഭരണസമിതിയില്‍ ജോസ് കെ മാണി വിഭാഗത്തോടൊപ്പം നിന്നിരുന്ന ഒരംഗം കൂടി പാര്‍ട്ടി വിട്ടു. കവീക്കുന്ന വാര്‍ഡില്‍ നിന്നുള്ള നഗരസഭ അംഗമായ കൊച്ചുറാണി അപ്രേം ആണ് പാര്‍ട്ടി വിട്ടത്. ഇചടതുമുന്നണിയോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ എതിര്‍ത്താണ് രാജി. യുഡിഎഫിനോടൊപ്പം തന്നെ താന്‍ ഉറച്ച് നില്‍ക്കുമെന്ന് കൊച്ചു റാണി പറഞ്ഞു. കൊച്ചു റാണി കൂടി പാര്‍ട്ടി വിട്ടതോടെ കേരള കോണ്‍ഗ്രസിന്റെ നഗരസഭയിലെ […]

കോട്ടയം: സ്വന്തം തട്ടകമായ പാലായില്‍ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. പാലാ നഗരസഭ ഭരണസമിതിയില്‍ ജോസ് കെ മാണി വിഭാഗത്തോടൊപ്പം നിന്നിരുന്ന ഒരംഗം കൂടി പാര്‍ട്ടി വിട്ടു.
കവീക്കുന്ന വാര്‍ഡില്‍ നിന്നുള്ള നഗരസഭ അംഗമായ കൊച്ചുറാണി അപ്രേം ആണ് പാര്‍ട്ടി വിട്ടത്. ഇചടതുമുന്നണിയോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ എതിര്‍ത്താണ് രാജി.
യുഡിഎഫിനോടൊപ്പം തന്നെ താന്‍ ഉറച്ച് നില്‍ക്കുമെന്ന് കൊച്ചു റാണി പറഞ്ഞു. കൊച്ചു റാണി കൂടി പാര്‍ട്ടി വിട്ടതോടെ കേരള കോണ്‍ഗ്രസിന്റെ നഗരസഭയിലെ അംഗ സംഖ്യ പത്തായി കുറഞ്ഞു.
കേരള കോണ്‍ഗ്രസിന് തുടക്കത്തില്‍ 17 അംഗങ്ങളാണുണ്ടായിരുന്നത്. ഏഴ് അംഗങ്ങളാണ് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ത്ത് പാര്‍ട്ടി വിട്ടത്.
- TAGS:
- Jose K Mani
- LDF
- UDF