‘നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞാനും കല്ല്യാണം കഴിച്ച് പോയേനേ’; പാലാ രൂപതയുടെ സര്‍ക്കുലറിനെ പരിഹസിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍
ജനസംഖ്യാവര്‍ദ്ധനവ് പ്രാേത്സാഹിപ്പിക്കുന്ന പാലാ അതിരൂപതയുടെ സര്‍ക്കുലറില്‍ വിമര്‍ശനവുമായി പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍. കൊവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികള്‍ക്കിടയില്‍ മനുഷ്യര്‍ ജീവിതം വഴി മുട്ടി പകച്ചുനില്ക്കുമ്പോള് അഞ്ചുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സഭ സാമ്പത്തിക സഹായം നല്‍കുമെന്ന പ്രഖ്യാപനം വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ‘നേരത്തെ ആയിരുന്നു ഈ പ്രഖ്യാപനമെങ്കില്‍ താനും കല്ല്യാണം കഴിച്ചുപോയേനെ’ എന്ന പരിഹാസത്തോടെയായിരുന്നു ജോമോന് പുത്തന്‍ പുരയ്ക്കലിന്റെ വിമര്‍ശനം. ഒന്നോ രണ്ടോ കുട്ടികളുള്ള വീടുകളില്‍ നിന്ന് വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന സഭയിലേക്ക് ദൈവവൃത്തിക്ക് ആളെക്കിട്ടാത്തതിനാലാണ് സഭ ഇത്തരത്തിലൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം […]
27 July 2021 8:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജനസംഖ്യാവര്‍ദ്ധനവ് പ്രാേത്സാഹിപ്പിക്കുന്ന പാലാ അതിരൂപതയുടെ സര്‍ക്കുലറില്‍ വിമര്‍ശനവുമായി പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍. കൊവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികള്‍ക്കിടയില്‍ മനുഷ്യര്‍ ജീവിതം വഴി മുട്ടി പകച്ചുനില്ക്കുമ്പോള് അഞ്ചുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സഭ സാമ്പത്തിക സഹായം നല്‍കുമെന്ന പ്രഖ്യാപനം വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ‘നേരത്തെ ആയിരുന്നു ഈ പ്രഖ്യാപനമെങ്കില്‍ താനും കല്ല്യാണം കഴിച്ചുപോയേനെ’ എന്ന പരിഹാസത്തോടെയായിരുന്നു ജോമോന് പുത്തന്‍ പുരയ്ക്കലിന്റെ വിമര്‍ശനം.
ഒന്നോ രണ്ടോ കുട്ടികളുള്ള വീടുകളില്‍ നിന്ന് വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന സഭയിലേക്ക് ദൈവവൃത്തിക്ക് ആളെക്കിട്ടാത്തതിനാലാണ് സഭ ഇത്തരത്തിലൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ തന്റെ ജീവിതത്തിലെ നീണ്ട 28 വര്‍ഷക്കാലം ചിലവഴിച്ച വ്യക്തിയാണ് ജോമോന് പുത്തന്‍ പുരയ്ക്കല്‍.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അഞ്ച് മക്കളുള്ളവര്‍ക്ക് കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞത്, നേരത്തെ ആയിരുന്നു എങ്കില്‍ ‘ഞാന്‍ കല്ല്യാണം കഴിച്ചു പോയേനെ’
സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നു എങ്കില്‍, ‘ഞാനും കല്ല്യാണം കഴിച്ചു പോയേനെ’. എനിക്ക് ഇപ്പോള്‍ 53 വയസ്സ് ഉള്ളത് കൊണ്ട് ഇനി കല്ല്യാണം കഴിച്ച് പിള്ളേര് ഉണ്ടാവാന്‍ സാധ്യത കുറവാണ്.
എന്റെ കുടുംബത്തിലും ഞങ്ങള്‍ 5 മക്കളാണ് ഉള്ളത്. ഞാന്‍ ഉള്‍പ്പടെ 3 ആണും 2 പെണ്ണുമാണ് ഉള്ളത്. എന്റെ ബാല്യകാലത്ത് എന്റെ അച്ഛന്, വീട്ടില്‍ അമ്മയ്ക്കും മക്കളായ ഞങ്ങള്‍ക്കും ചിലവിന് തരാതെ, മദ്യപിച്ച് അമ്മയെ മര്‍ദ്ധിക്കുന്നത് ചെറുപ്പം മുതലേ കണ്ട്, മനസ്സ് വേദനിച്ചിട്ടുള്ള മകനാണ് ഞാന്‍. കുട്ടിക്കാലത്ത് എനിക്ക് ചെറിയൊരു ഉടുപ്പ് പോലും, അച്ഛന് വാങ്ങിച്ചു തന്നതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. ചെറുപ്പകാലത്തെ എന്റെ മനസ്സിലെ ഈ വേദനകള്‍ വെച്ച്, ഞാന്‍ ഒരു തീരുമാനം എടുത്തിരുന്നു. ഞാന്‍ കല്ല്യാണം കഴിക്കുന്നുണ്ടെങ്കില്‍, ഭാര്യയെയും മക്കളെയും പോറ്റുവാന്‍ സാമ്പത്തിക ശേഷി ഉണ്ടെങ്കില്‍ മാത്രമേ കല്ല്യാണം കഴിക്കാവുള്ളു എന്ന്, മനസ്സില്‍ ഒരു തീരുമാനം എടുത്തിരുന്നു. ഈ വിവരങ്ങള്‍ എല്ലാം കൃത്യമായി, എന്റെ ആത്മകഥയിലും ഞാന്‍ പറഞ്ഞിട്ടുണ്ട്.
യുപി യിലും മറ്റ് സംസ്ഥാനങ്ങളിലും 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്, പഞ്ചായത്തിലും – അസംബ്ലിയിലും – പാര്‍ലമെന്റിലും മത്സരിക്കുവാന്‍ അയോഗ്യനാകും എന്ന നിയമം കൊണ്ടുവരാന്‍, ആലോചിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, 5 കുട്ടികള്‍ ഉള്ളവര്‍ക്ക്, കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് ‘വിചിത്രമാണ്’.
ഇവിടെ 100 ശതമാനവും സത്യസന്ധമായി ജീവിക്കുന്ന ഒരാള്‍ക്ക് ഏക മാര്‍ഗ്ഗം, ആത്മഹത്യ ചെയ്യുകയാണ് എന്നത് ഓര്‍ക്കുന്നത് നന്നായിരിക്കും. ഒന്നാം കോവിഡ് താരംഗത്തിലും രണ്ടാം കോവിഡ് താരംഗത്തിലും, വരാന്‍ പോകുന്ന മൂന്നാം കോവിഡ് താരംഗത്തിലും, ജനങ്ങള്‍ എന്ത് ചെയ്യുമെന്ന് പകച്ച് നില്‍ക്കുന്നതിനിടയിലാണ്, കാത്തോലിക്കാ സഭയുടെ വിചിത്രമായ 5 മക്കള്‍ വേണമെന്നുള്ള ഏറ്റു പറച്ചില്.
ഒരു മക്കള്‍ ഉള്ളിടത്തും, രണ്ട് മക്കള്‍ ഉള്ളിടത്തും, വൈദികനാകാനും കന്യാസ്ത്രീയാകാനും ദൈവ വിളിക്ക് വേണ്ടി, ഇപ്പോള്‍ ആളെ കിട്ടാത്തത്, കത്തോലിക്കാ സഭ ഇരകളോടൊപ്പം നില്‍ക്കാതെ വേട്ടക്കാരോടൊപ്പം നില്‍ക്കുന്നത് കൊണ്ടാണ്. അത് കൊണ്ടാണ് ഇപ്പോള്‍ 5 മക്കള്‍ വേണമെന്ന് പറയുവാന്‍ കാരണം.
- TAGS:
- Jomon Puthanpurakkal