Top

‘ഇതുവരെ ലോക്കല്‍ ഗുണ്ടയും പൊലീസുമായിരുന്നു, കാര്‍ത്തിക് സുബ്ബരാജ് ലണ്ടനിലെ ഗാങ്ങസ്റ്ററാക്കി’; ജഗമേ തന്തിരം പ്രമോഷനെന്ന് ജോജു ജോര്‍ജ്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തില്‍ മലയാളി സാനിധ്യമാണ് നടന്‍ ജോജു ജോര്‍ജ്. ചിത്രത്തില്‍ ലണ്ടനിലെ ഗാങ്ങ്‌സ്റ്ററിന്റെ വേഷമാണ് ജോജു അവരിപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം ലോക്കല്‍ ഗുണ്ടയും, പൊലീസും ആയി വേഷമിട്ട തനിക്ക് കാര്‍ത്തിക്ക് സുബ്ബരാജ് തന്ന പ്രമോഷനാണ് ഈ കഥാപാത്രമെന്നാണ് ജോജു പറയുന്നത്. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജഗമേ തന്തിരത്തിലെ വേഷം ലഭിച്ചത് ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാരണമാണ്. ആ സിനിമകള്‍ കണ്ടിട്ടാണ് കാര്‍ത്തിക് […]

18 Jun 2021 6:17 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഇതുവരെ ലോക്കല്‍ ഗുണ്ടയും പൊലീസുമായിരുന്നു, കാര്‍ത്തിക് സുബ്ബരാജ് ലണ്ടനിലെ ഗാങ്ങസ്റ്ററാക്കി’; ജഗമേ തന്തിരം പ്രമോഷനെന്ന് ജോജു ജോര്‍ജ്
X

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തില്‍ മലയാളി സാനിധ്യമാണ് നടന്‍ ജോജു ജോര്‍ജ്. ചിത്രത്തില്‍ ലണ്ടനിലെ ഗാങ്ങ്‌സ്റ്ററിന്റെ വേഷമാണ് ജോജു അവരിപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം ലോക്കല്‍ ഗുണ്ടയും, പൊലീസും ആയി വേഷമിട്ട തനിക്ക് കാര്‍ത്തിക്ക് സുബ്ബരാജ് തന്ന പ്രമോഷനാണ് ഈ കഥാപാത്രമെന്നാണ് ജോജു പറയുന്നത്. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ജഗമേ തന്തിരത്തിലെ വേഷം ലഭിച്ചത് ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാരണമാണ്. ആ സിനിമകള്‍ കണ്ടിട്ടാണ് കാര്‍ത്തിക് സുബ്ബരാജ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്നും ജോജു പറയുന്നു. കുറച്ച് കാലങ്ങളായി ഒരു തമിഴ് സിനിമ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ചെറുപ്പം മുതലെ തമിഴ് സിനിമകള്‍ ഒരുപാട് കണ്ടിട്ടുമുണ്ട്. അവസാനം കൈയ്യില്‍ വന്ന അവസരം വലിയ ഭാഗ്യമായി എന്നും താരം അഭിപ്രായപ്പെട്ടു.

‘ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കണ്ടാണ് കാര്‍ത്തിക് സുബ്ബരാജ് എന്നെ ജഗമേ തന്തിരം ചെയ്യാനായി വിളിക്കുന്നത്. ആ രണ്ട് സിനിമകളിലേയും കഥാപാത്രവുമായി ജഗമേയിലെ കഥാപാത്രത്തിന് സാമ്യമില്ല. ഇത്രയും കാലം ലോക്കല്‍ ഗുണ്ടയും, പൊലീസുമായിരുന്ന എന്നെ അദ്ദേഹം ലണ്ടനിലെ ഗാങ്ങ്‌സറ്ററാക്കി. സത്യത്തില്‍ ജഗമെ തന്തിരം എന്റെ പ്രമോഷനാണ്’

ജോജു ജോര്‍ജ്

ഇന്ന് പുലര്‍ച്ചെ 12.30നാണ് ജഗമെ തന്തിരം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്മോ, ജോജു ജോര്‍ജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

Next Story