Top

‘ഈ ടീമിന്റെ കൂടെ പടം ചെയ്തു ബോർ അടിക്കുന്നില്ലേ.. മടുത്തു..പ്രകൃതിയുടെ തകൃതി’; ജോജി മേക്കിങ് വീഡിയോ

ശ്യാം പുഷ്ക്കരൻ പകർത്തിയിരിക്കുന്ന വീഡിയോയിൽ സംവിധായകൻ ദിലീഷ് പോത്തൻ, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, ഫഹദ് ഫാസിൽ, ഉണ്ണിമായ, തുടങ്ങിയവരെ കാണാം.

22 April 2021 9:50 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഈ ടീമിന്റെ കൂടെ പടം ചെയ്തു ബോർ അടിക്കുന്നില്ലേ.. മടുത്തു..പ്രകൃതിയുടെ തകൃതി’; ജോജി മേക്കിങ് വീഡിയോ
X

ഫഹദ് ഫാസിൽ നായകനായെത്തിയ ജോജിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഭാവന സ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡ്‌സെയോ റിലീസ് ചെയ്തിരിക്കുന്നത്. ശ്യാം പുഷ്ക്കരൻ പകർത്തിയിരിക്കുന്ന വീഡിയോയിൽ സംവിധായകൻ ദിലീഷ് പോത്തൻ, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, ഫഹദ് ഫാസിൽ, ഉണ്ണിമായ, തുടങ്ങിയവരെ കാണാം.

ഷൈജു ഖാലിദിൽ നിന്നാണ വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹത്തോട് ഈ റെസാമിന്റെ കൂടെ പടം ചെയ്ത ബോർ അടിച്ചില്ലേ എന്ന് ചോദിക്കുന്നതും മടുത്തു എന്ന അദ്ദേഹത്തിന്റെ മറുപടിയും കേൾക്കാം. ദിലീഷ് പോത്തനും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് കുളം നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കാണാം. തുടർന്ന് കുളത്തിലെ ഫഹദിന്റെ രംഗങ്ങൾ ചിത്രീകരിക്കുന്നതുമാണ് ഏഴ് മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ.

ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിലൂടെ ജോജി റിലീസ് ചെയ്തത്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകന്‍, ബാബു രാജ്, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.

Next Story