Top

‘ബിജെപിയില്‍ പോയത് തെറ്റായിപ്പോയി, കേസില്‍ നിന്ന് രക്ഷപ്പെടണം’; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹമെന്ന് കൊല്ലം തുളസി

ബിജെപിയില്‍ പോകാനെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. പാര്‍ട്ടിയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്ന് നടന്‍ പറഞ്ഞു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ബിജെപി എന്നെ പിന്തുണച്ചില്ല. ശബരിമലയില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ആ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്നും കൊല്ലം തുളസി പ്രതികരിച്ചു. എന്നെ ആര്‍ക്കും വേണ്ട. ഞാന്‍ കുടുങ്ങിക്കിടക്കുന്ന കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോള്‍ […]

20 Feb 2021 5:14 AM GMT

‘ബിജെപിയില്‍ പോയത് തെറ്റായിപ്പോയി, കേസില്‍ നിന്ന് രക്ഷപ്പെടണം’; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹമെന്ന് കൊല്ലം തുളസി
X

ബിജെപിയില്‍ പോകാനെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. പാര്‍ട്ടിയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്ന് നടന്‍ പറഞ്ഞു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ബിജെപി എന്നെ പിന്തുണച്ചില്ല. ശബരിമലയില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ആ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്നും കൊല്ലം തുളസി പ്രതികരിച്ചു.

എന്നെ ആര്‍ക്കും വേണ്ട. ഞാന്‍ കുടുങ്ങിക്കിടക്കുന്ന കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടത്. ബിജെപിയില്‍ നിന്ന് പ്രതീക്ഷിച്ചത് ഇത്തരമൊരു സമീപനമല്ല.

കൊല്ലം തുളസി

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. പൊതുരംഗത്ത് സജീവമാകാന്‍ വലിയ താല്‍പര്യമുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

ശബരില യുവതീ പ്രവേശന വിധിയേത്തുടര്‍ന്നുണ്ടായ സമരങ്ങള്‍ക്കിടെ കൊല്ലം തുളസി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമലയില്‍ വരുന്ന യുവതികളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കണമെന്ന് നടന്‍ പറയുകയുണ്ടായി. ശബരിമല വിധി പുറപ്പെടുവിച്ചത് ശുംഭന്‍മാരാണെന്നും കൊല്ലം തുളസി പ്രസംഗിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍ പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്ര കൊല്ലം ചവറയിലെത്തിയപ്പോഴായിരുന്നു തുളസിയുടെ പ്രസംഗം. കൊലവിളി പ്രസ്താവനയേത്തുടര്‍ന്ന് നടനെ അറസ്റ്റ് ചെയ്തിരുന്നു.

Next Story