Top

അന്ന് വിജയരാഘവന്‍, ഇന്ന് ജോയ്‌സ് ജോര്‍ജ്; നേതാക്കളുടെ നാക്ക് ഇടതുമുന്നണിക്ക് തിരിച്ചടി സമ്മാനിക്കുമ്പോള്‍

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കവേ ആണ് ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സിപിഐഎം നേതാവ് എ വിജയരാഘവന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. അത് സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായി. ചുവപ്പ് കോട്ടയായിരുന്ന ആലത്തൂര്‍ മണ്ഡലം രമ്യ ഹരിദാസിനെ തെരഞ്ഞെടുക്കുന്ന സാഹചര്യത്തിലേക്ക് എത്താനും കാരണമായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സമാനമായ സംഭാഷണമാണ് ഇന്നലെ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ നടത്തിയത്. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി […]

30 March 2021 3:44 AM GMT

അന്ന് വിജയരാഘവന്‍, ഇന്ന് ജോയ്‌സ് ജോര്‍ജ്; നേതാക്കളുടെ നാക്ക് ഇടതുമുന്നണിക്ക് തിരിച്ചടി സമ്മാനിക്കുമ്പോള്‍
X

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കവേ ആണ് ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സിപിഐഎം നേതാവ് എ വിജയരാഘവന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. അത് സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായി. ചുവപ്പ് കോട്ടയായിരുന്ന ആലത്തൂര്‍ മണ്ഡലം രമ്യ ഹരിദാസിനെ തെരഞ്ഞെടുക്കുന്ന സാഹചര്യത്തിലേക്ക് എത്താനും കാരണമായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സമാനമായ സംഭാഷണമാണ് ഇന്നലെ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ നടത്തിയത്.

പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്നും അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണിയെന്നുമായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം. കോളേജില്‍ പോകും. പെണ്‍കുട്ടികള്‍ മാത്രമുള്ള കൊളോജിലെ പോവുകയുള്ളു. അവിടെ പോയിട്ട് പെണ്‍കുട്ടികളെ വളഞ്ഞ് നിര്‍ത്താനും നിവര്‍ന്ന് നിര്‍ത്താനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ. ഇങ്ങനത്തെ പരിപാടിയൊക്കെയാട്ടാ പുള്ളി നടക്കുകയാ.’ എന്നായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.

വലിയ വിമര്‍ശനമാണ് ജോയ്‌സ് ജോര്‍ജിന്റെ വാക്കുകള്‍ക്കെതിരെ ഉയര്‍ന്നത്. ജോയ്‌സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രാഹുലിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും എംഎം മണി പറഞ്ഞു. താനും ആ വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും എംഎം മണി ആരോപിച്ചു.

വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നും സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് പ്രചരണം നടത്തുക എന്നതായിരുന്നു ഇടതുമുന്നണി തീരുമാനം. എന്നാല്‍ പ്രചരണത്തിന്റെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ജോയ്‌സ് ജോര്‍ജ് നടത്തിയ സംഭാഷണം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിപിഐഎം ജോയ്‌സ് ജോര്‍ജിന്റെ വാക്കുകളെ തള്ളിയിട്ടുണ്ട്. എന്നാല്‍ അവിടെ തീരുമോ എന്നതാണ് ഇനിയുള്ള നാളുകളില്‍ കണ്ടറിയേണ്ടത്.

Next Story