
ജോണ്സണ് ആന്‍ഡ് ജോണ്സണ് കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു. അവസാനഘട്ടത്തിലേക്ക് കടന്നിരുന്ന വാക്സിന് പരീക്ഷണം ഡോസ് സ്വീകരിച്ചയൊരാളിന് ശാരീരികാസ്ഥാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
സെപ്തംബര്‍ 23നാണ് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലെത്തിയത്. 60,000ത്തോളം പേരെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കാളികളാക്കാനായിരുന്നു പദ്ധതി. അമേരിക്ക ഉള്‍പ്പെടെയുള്ള 200 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷണം നടന്നത്.
താല്‍ക്കാലികമായാണ് പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചതെന്നും എന്താണ് സംഭവിച്ചതെന്ന് വിശദമായി പഠിച്ചതിന്ശേഷം വാക്സിന് പരീക്ഷണം തുടരുമെന്നും ജോണ്സണ് ആന്‍ഡ് ജോണ്സണ് അറിയിച്ചു. ഈ വര്‍ഷം തന്നെ കൊവിഡ് വാക്സിന് പുറത്തിറക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം. അടുത്തവര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്സിന് വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അവകാശവാദമുന്നയിച്ചിരുന്നു.