Top

‘സർക്കാർ കാര്യങ്ങളിൽ സംഘപരിവാറിന് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല’; ജോൺ ബ്രിട്ടാസ്

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വികസിപ്പിച്ച (സിസിആർഎഎസ്) ആയുഷ്-64 എന്ന ആയുർവേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ആർഎസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

24 May 2021 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സർക്കാർ കാര്യങ്ങളിൽ സംഘപരിവാറിന് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല’; ജോൺ ബ്രിട്ടാസ്
X

ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വികസിപ്പിച്ച ആയുഷ്-64 എന്ന ആയുർവേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ആർഎസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെ ഏൽപ്പിച്ച സംഭവത്തിൽ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. സർക്കാർ കാര്യങ്ങളിൽ സംഘപരിവാറിന് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജോൺബ്രിട്ടാസിന്റെ കുറിപ്പ്

കേന്ദ്ര സർക്കാരിന്റെ പിന്നിലെയും മുന്നിലെയും ചാലകശക്തി ആർഎസ്എസ് ആണ്. എന്നാൽ സർക്കാർ കാര്യങ്ങളിൽ പരിവാർ സംഘടനകൾക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വികസിപ്പിച്ച (സിസിആർഎഎസ്) ആയുഷ്-64 എന്ന ആയുർവേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ആർഎസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുർവേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് നൽകാമെന്നാണ് ആയുഷിന്റെ തീരുമാനം. സേവാഭാരതി പ്രവർത്തകർ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവർക്ക് പ്രത്യേക പാസ് നൽകണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജൻസികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

ആർഎസ്എസിന്റെ മൂന്നാമത്തെ സർസംഘചാലക് ആയ ദേവറസ് രൂപീകരിച്ച പോഷകസംഘടനയായ സേവാഭാരതി വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ ആർഎസ്എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണ്. ഈ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാൻ നമുക്ക് പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസർക്കാർ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്.

Next Story