Top

എംപിയായ സ്ഥിതിക്ക് പതിവ് മാധ്യമ പ്രവര്‍ത്തനം തുടരുമോ?; ജോണ്‍ ബ്രിട്ടാസിന്റെ മറുപടി

മാധ്യമ പ്രവര്‍ത്തനത്തിനേയും രാഷ്ട്രീയ പ്രവര്‍ത്തനത്തിനേയും രണ്ടായി കാണേണ്ടതില്ലെന്ന് കൈരളി ചാനല്‍ എംഡി കൂടിയായ ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യസഭയിലെ സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലൊരു മാധ്യമ പ്രവര്‍ത്തകന്‍ നല്ലൊരു പാര്‍ലമെന്റേറിയനാകാം. നല്ലൊരു പാര്‍ലമെന്റേറിയന് നല്ലൊരു മാധ്യമ പ്രവര്‍ത്തകനുമാവാവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എംപിയായ സ്ഥിതിക്ക് പതിവ് മാധ്യമ പ്രവര്‍ത്തനം തുടരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. വാക്‌സിന്‍ വിതരണം രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കി, സ്വകാര്യ ആശുപത്രിയിലെ വില കമ്പനികള്‍ക്ക് […]

8 Jun 2021 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംപിയായ സ്ഥിതിക്ക് പതിവ് മാധ്യമ പ്രവര്‍ത്തനം തുടരുമോ?; ജോണ്‍ ബ്രിട്ടാസിന്റെ മറുപടി
X

മാധ്യമ പ്രവര്‍ത്തനത്തിനേയും രാഷ്ട്രീയ പ്രവര്‍ത്തനത്തിനേയും രണ്ടായി കാണേണ്ടതില്ലെന്ന് കൈരളി ചാനല്‍ എംഡി കൂടിയായ ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യസഭയിലെ സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലൊരു മാധ്യമ പ്രവര്‍ത്തകന്‍ നല്ലൊരു പാര്‍ലമെന്റേറിയനാകാം. നല്ലൊരു പാര്‍ലമെന്റേറിയന് നല്ലൊരു മാധ്യമ പ്രവര്‍ത്തകനുമാവാവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എംപിയായ സ്ഥിതിക്ക് പതിവ് മാധ്യമ പ്രവര്‍ത്തനം തുടരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.

വാക്‌സിന്‍ വിതരണം രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കി, സ്വകാര്യ ആശുപത്രിയിലെ വില കമ്പനികള്‍ക്ക്

ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം-

‘രണ്ടും ഒന്നല്ലേ. ജാഗ്രത, പ്രതിരോധം, പോരാട്ടം എന്നുള്ളതൊക്കെ തന്നെയല്ലേ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം. നല്ലൊരു മാധ്യമ പ്രവര്‍ത്തകന്‍ നല്ലൊരു പാര്‍ലമെന്റേറിയനാകാം. നല്ലൊരു പാര്‍ലമെന്റേറിയന് നല്ലൊരു മാധ്യമ പ്രവര്‍ത്തകനുമാവാം. അതിനെ രണ്ടിനേയും രണ്ടായി കാണേണ്ടതില്ലായെന്നാണ് എന്റെ അനുഭാവം. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും മാധ്യമ പ്രവര്‍ത്തകരാണ്. ജനാധിപത്യ മതനിരപേക്ഷ പ്രക്രിയയെ പരിപോക്ഷപ്പെടുത്താനുള്ള പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരല്ല, എല്ലാവരും അണിനിരക്കണം. ഞാനെന്നുള്ള മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു രാഷ്ട്രീയക്കാരനുണ്ട്. നല്ലൊരു രാഷ്ട്രീയമില്ലാത്ത മാധ്യമ പ്രവര്‍ത്തനം ഗുണകരമാണോയെന്ന ചര്‍ച്ച തന്നെ പ്രസക്തമാണ്. മാധ്യമ പ്രവര്‍ത്തനത്തേയും രാഷ്ട്രീയത്തേയും വേര്‍തിരിക്കേണ്ട ആവശ്യമില്ല.’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ സാന്നിധ്യത്തില്‍ കൊവിഡ്19 പ്രാട്ടോകോള്‍ പാലിച്ചായിരുന്നു ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗം വി ശിവദാസനും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. വി ശിവദാസന്‍ മലയാളത്തിലും ബ്രിട്ടാസ് ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

Next Story