Top

ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചില്ലുകഷ്ണം കുത്തിക്കയറി; ജോഫ്രാ ആര്‍ച്ചറിനെ സര്‍ജറിക്ക് വിധേയനാക്കും

ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചറിനെ സര്‍ജറിക്ക് വിധേയനാക്കും. ഫിഷ് ടാങ്ക് വൃത്തിയാക്കുന്നിനിടെ വലതു കൈയുടെ വിരലില്‍ ഗ്ലാസ് കുത്തിക്കയറുകയായിരുന്നു. ചെറിയ ചില്ലുകഷ്ണം വിരലില്‍ തന്നെയുണ്ട്, ഇത് ഓപ്പറേറ്റ് ചെയ്ത് മാറ്റുമെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഐപിഎല്‍ ആരംഭിക്കാനിരിക്കെ താരത്തിന്റെ പരിക്ക് രാജസ്ഥാന്‍ റോയല്‍സിനെ പ്രതിസന്ധിയിലാക്കും. 2018ലെ താരലേലത്തില്‍ 7.2 കോടി രൂപയ്ക്കാണ് ബാര്‍ബോസയില്‍ ജനിച്ചു വളര്‍ന്ന ആര്‍ച്ചര്‍ രാജാസ്ഥാനിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് കഴിഞ്ഞു. ഇത്തവണ രാജസ്ഥാന്റെ ബൗളിംഗ് ആക്രമണം […]

30 March 2021 5:52 AM GMT

ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചില്ലുകഷ്ണം കുത്തിക്കയറി; ജോഫ്രാ ആര്‍ച്ചറിനെ സര്‍ജറിക്ക് വിധേയനാക്കും
X

ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചറിനെ സര്‍ജറിക്ക് വിധേയനാക്കും. ഫിഷ് ടാങ്ക് വൃത്തിയാക്കുന്നിനിടെ വലതു കൈയുടെ വിരലില്‍ ഗ്ലാസ് കുത്തിക്കയറുകയായിരുന്നു. ചെറിയ ചില്ലുകഷ്ണം വിരലില്‍ തന്നെയുണ്ട്, ഇത് ഓപ്പറേറ്റ് ചെയ്ത് മാറ്റുമെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഐപിഎല്‍ ആരംഭിക്കാനിരിക്കെ താരത്തിന്റെ പരിക്ക് രാജസ്ഥാന്‍ റോയല്‍സിനെ പ്രതിസന്ധിയിലാക്കും.

2018ലെ താരലേലത്തില്‍ 7.2 കോടി രൂപയ്ക്കാണ് ബാര്‍ബോസയില്‍ ജനിച്ചു വളര്‍ന്ന ആര്‍ച്ചര്‍ രാജാസ്ഥാനിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് കഴിഞ്ഞു. ഇത്തവണ രാജസ്ഥാന്റെ ബൗളിംഗ് ആക്രമണം നയിക്കേണ്ടതും ആര്‍ച്ചര്‍ തന്നെയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരക്കിടെ താരത്തിന് പരിക്കേറ്റിരുന്നു. ചില മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വരികയും ചെയ്തതോടെ താരം നാട്ടിലേക്ക് തിരികെ പോയി.

ഐപിഎല്ലിന് മുന്നോടിയായി പരിക്കില്‍ നിന്ന് മോചിതനാവുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ‘ഫിഷ് ടാങ്ക്’ അപകടം കാര്യങ്ങള്‍ അവതാളത്തിലാക്കിയിരിക്കുകയാണ്. ആര്‍ച്ചറില്ലാത്ത ബൗളിംഗ് സ്‌ക്വാഡിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും സഞ്ജു സാംസണിന്റെ ടീം ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ 9നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ആര്‍ച്ചര്‍ അതിന് മുന്‍പ് ടീമിനൊപ്പം ചേരുമെന്നാണ് നിലവിലെ പ്രതീക്ഷ.

Next Story

Popular Stories