Top

റിപ്പബ്ലിക്കൻ കോട്ടയായ അരിസോണയിൽ ബൈഡന് തകർപ്പൻ വിജയം

ഇരുപത്തിനാല് വർഷത്തിനിടെ ആദ്യമായാണ് അരിസോണ സംസ്ഥാനത്തിൽ നിന്നും ഒരു ഡെമോക്രാറ്റിക്‌ സ്ഥാനാർഥി വിജയിക്കുന്നത്. 7.279 ദശലക്ഷം ജനസംഖ്യയുള്ള അരിസോണയിൽ പതിനൊന്ന് ഇലക്ട്‌റൽ വോട്ടുകളാണ് ഉള്ളത്. തെക്കു പടിഞ്ഞാറൻ സംസ്ഥാനമായ അരിസോണ തെരഞ്ഞെടുപ്പിന് മുൻപേയുള്ള വോട്ടെടുപ്പിലൂടെ തന്നെ റിക്കാർഡുകൾ ഭേദിച്ചിരുന്നു. 2.6 ദശ ലക്ഷം വോട്ടുകളായിരുന്നു തെരെഞ്ഞെടുപ്പിനു മുന്നേ തന്നെ ഈ സംസ്ഥാനത്തിൽ രേഖപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായി കരുതപ്പെട്ടിരുന്ന അരിസോണ സംസ്ഥാനത്തിൽ ഡെമോക്രറ്റുകൾ കൂടുതൽ ശ്രദ്ധ ചെലുത്തി പ്രചാരണം നടത്തിയിരുന്നു. അതിന്റെ ഫലം കൂടിയാണ് അരിസോണയിലുണ്ടായ ബൈഡന്റെ […]

4 Nov 2020 5:41 AM GMT

റിപ്പബ്ലിക്കൻ കോട്ടയായ അരിസോണയിൽ ബൈഡന് തകർപ്പൻ വിജയം
X

ഇരുപത്തിനാല് വർഷത്തിനിടെ ആദ്യമായാണ് അരിസോണ സംസ്ഥാനത്തിൽ നിന്നും ഒരു ഡെമോക്രാറ്റിക്‌ സ്ഥാനാർഥി വിജയിക്കുന്നത്. 7.279 ദശലക്ഷം ജനസംഖ്യയുള്ള അരിസോണയിൽ പതിനൊന്ന് ഇലക്ട്‌റൽ വോട്ടുകളാണ് ഉള്ളത്. തെക്കു പടിഞ്ഞാറൻ സംസ്ഥാനമായ അരിസോണ തെരഞ്ഞെടുപ്പിന് മുൻപേയുള്ള വോട്ടെടുപ്പിലൂടെ തന്നെ റിക്കാർഡുകൾ ഭേദിച്ചിരുന്നു. 2.6 ദശ ലക്ഷം വോട്ടുകളായിരുന്നു തെരെഞ്ഞെടുപ്പിനു മുന്നേ തന്നെ ഈ സംസ്ഥാനത്തിൽ രേഖപ്പെടുത്തിയത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായി കരുതപ്പെട്ടിരുന്ന അരിസോണ സംസ്ഥാനത്തിൽ ഡെമോക്രറ്റുകൾ കൂടുതൽ ശ്രദ്ധ ചെലുത്തി പ്രചാരണം നടത്തിയിരുന്നു. അതിന്റെ ഫലം കൂടിയാണ് അരിസോണയിലുണ്ടായ ബൈഡന്റെ വിജയം വ്യക്തമാക്കുന്നത്. റിപ്പബ്ലിക്കൻ അനുകൂല ടെലിവിഷൻ ചാനലെന്നു അറിയപ്പെടുന്ന ഫോക്സ് ന്യൂസ് അരിസോണയിലെ ബൈഡന്റെ വിജയം പ്രഖ്യാപിച്ചപ്പോൾ ആ വാർത്തയെ ട്രംപ് കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. തിരഞ്ഞെടുപിനു മുൻപേയുള്ള അവസാന വട്ട പ്രചാരണത്തിന്റെ ഭാഗമായി ട്രംപും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ മൈക്ക് പെൻസും അരിസോണയിലെ പ്രചാരണം ശക്തമാക്കിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ഈ സംസ്ഥാനത്തു നിന്നും കൂടുതൽ വോട്ടുകൾ നേടുകയെന്ന വ്യാമോഹത്തോടെയാണ് ഇരുവരും ഇവിടെ പ്രചാരണം ഊർജ്ജിതമാക്കിയിരുന്നത്.

അരിസോണയിലെ വർദ്ധിച്ചുവരുന്ന ലാറ്റിനോ ജനസംഖ്യയാണ് അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റത്തിന് കാരണമായതെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.”കൊറോണ വൈറസ് മഹാമാരിയെ ട്രംപ് ഭരണകൂടം കൈകാര്യം ചെയ്തതും പ്രസിഡന്റിന്റെ “ഭിന്നിപ്പിക്കൽ” ഭരണരീതിയിലും മനംമടുത്ത് ഇത്തവണ ഞാൻ ബൈഡനാണ് വോട്ടു ചെയ്തത്. ഇനി നാല് വർഷം കൂടി ട്രംപിനെ സഹിക്കാൻ കഴിയില്ല” പത്തു വര്ഷം മുൻപ് നോർത്ത് കരോലിനയിയിൽ നിന്നും കാലിഫോര്ണിയയിലേയ്ക്ക് കുടിയേറിയ ഗിബ്ബി വീ എന്ന അമേരിക്കക്കാരൻ അൽ ജസീറയോട് ഇപ്രകാരമായിരുന്നു അഭിപ്രായപ്പെട്ടത്.

Next Story