Top

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ട്; ട്രംപ് പുറത്ത്, പെന്‍സില്‍വേനിയ തുണച്ചു

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയം. പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡണ്ടായത്. കമല ഹാരിസ് വൈസ് പ്രസിഡണ്ടാവും. പെന്‍സില്‍വേനിയയില്‍ 20 ഇലക്ട്രല്‍ വോട്ടുകള്‍ ലഭിച്ചതോടെയാണ് വിജയിക്കാനാവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ ബൈഡന് ലഭിച്ചത്. ഇതോടെയാണ് 46ാമത് പ്രസിഡണ്ടാവാന്‍ ബൈഡന് കഴിയാവുന്ന അവസ്ഥ രൂപപ്പെട്ടത്. ജോ ബൈഡന് ഇതുവരെ 284 സീറ്റുകള്‍ ലഭിച്ചെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 273 സീറ്റുകളാണ് ലഭിച്ചതെന്ന് സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വിങ് […]

7 Nov 2020 11:13 AM GMT

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ട്; ട്രംപ് പുറത്ത്, പെന്‍സില്‍വേനിയ തുണച്ചു
X

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയം. പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡണ്ടായത്. കമല ഹാരിസ് വൈസ് പ്രസിഡണ്ടാവും.

പെന്‍സില്‍വേനിയയില്‍ 20 ഇലക്ട്രല്‍ വോട്ടുകള്‍ ലഭിച്ചതോടെയാണ് വിജയിക്കാനാവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ ബൈഡന് ലഭിച്ചത്. ഇതോടെയാണ് 46ാമത് പ്രസിഡണ്ടാവാന്‍ ബൈഡന് കഴിയാവുന്ന അവസ്ഥ രൂപപ്പെട്ടത്.

ജോ ബൈഡന് ഇതുവരെ 284 സീറ്റുകള്‍ ലഭിച്ചെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 273 സീറ്റുകളാണ് ലഭിച്ചതെന്ന് സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വിങ് സ്‌റ്റേറ്റുകളായ ജോര്‍ജിയ, നെവാഡ എന്നിവിടങ്ങളിലും ബൈഡനാണ് മുന്നില്‍.214 വോട്ടുകളാണ് റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും പ്രസിഡണ്ടുമായിരുന്ന ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചത്. നോര്‍ത്ത് കരോലിന, അലാസ്‌ക എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറുന്നുണ്ടെങ്കിലും പ്രസിഡണ്ട് സ്ഥാനത്തെത്താന്‍ കഴിയില്ല. ഈ രണ്ട് സ്റ്റേറ്റുകളിലെ മുഴുവന്‍ ഇലക്ട്രറല്‍ വോട്ടുകള്‍ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളെ ആവൂ.

നാല് ദിവസം നീണ്ടു നിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന്‍ വിജയതീരത്തെത്തിയത്. എന്നാല്‍ ബൈഡന്റെ വിജയത്തെ അംഗീകരിച്ചു കൊടുക്കാന്‍ ട്രംപ് തയ്യാറേക്കില്ല. സുപ്രീം കോടതിയുടെ വഴിക്ക് നീങ്ങാനാണ് ട്രംപിന്റെ നീക്കം.

Next Story