
അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം ട്രംപിന്റെ നയങ്ങള്‍ തിരുത്തിക്കൊണ്ടുള്ള 17 ഉത്തരവുകളില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ട്രംപ് സ്വീകരിച്ചിരുന്ന നടപടികള്‍ തിരുത്തുക, ലോകാരോഗ്യസംഘടനയുമായി പുനര്‍ബന്ധം സ്ഥാപിക്കുക, മതില് പണിയല്‍ നിര്‍ത്തല്‍ നടപടികള്ലേക്ക് കടക്കുക, തുടങ്ങി കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൂടിയേറ്റ നടപടികള്‍, സാമ്പത്തിക ഉന്നമനം, എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിലേക്കാണ് ബൈഡന് നീങ്ങിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്ത് നില്‍ക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന പാരിസ് ഉച്ചകോടിയിലേക്ക് അമേരിക്കയെ വീണ്ടും ഉള്‍പ്പെടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും ബൈഡന് തുടങ്ങിക്കഴിഞ്ഞു. ബൈഡന് ഒബാമ സര്‍ക്കാരിന്റെ കാലത്താണ് പാരീസ് ഉടമ്പടിയുമായി ധാരണയാവുന്നത്. പിന്നീട് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷമാണ് അമേരിക്ക പാരിസ് ഉച്ചകോടിയില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ടുള്ള നടപടിയെടുക്കുന്നത്.
മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രവിലക്ക് ബൈഡന് പിന്‍വലിക്കും. അതോടൊപ്പം തീവ്രവാദ ഭീഷണികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് രാജ്യത്തിന് വരുത്തിവെച്ച ഗുരുതരമായ നഷ്ടങ്ങള്‍ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ബൈഡന് ലക്ഷ്യം വെയ്ക്കുന്നത്. ട്രംപ് അധികാരത്തിലിരുന്ന നാല് വര്‍ഷക്കാലവും നിന്ദ്യയോടും നിര്‍ദിഷ്ടവുമായ നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അത് തിരുത്തി രാജ്യത്തെ ഐക്യത്തിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ബൈഡന് പറഞ്ഞിരുന്നു. മാത്രമല്ല. പരസ്പരം എതിരാളികളായിട്ടല്ല, അയല്‍ക്കാരായി കാണണമെന്ന് ബൈഡന് ജനങ്ങളോടും നേതാക്കളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തി കടന്നുള്ള കുടിയേറ്റം തടയാനായി ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ച-യുഎസ് മെക്സിക്കോ അതിര്‍ത്തി മതിലിനുള്ള ഫണ്ടിംഗും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കുമെന്ന പ്രഖ്യാപനങ്ങളും ബൈഡന് നടത്തിക്കഴിഞ്ഞു. രാജ്യത്തെ ഫെഡറല്‍ ഓഫീസുകളിലെല്ലാം മാസ്ക് നിര്‍ബന്ധമാക്കുമെന്നതാണ് ബൈഡന്റെ മറ്റൊരു തീരുമാനം. ഇതിന്റെ ഭാഗമായി 100 ഡേ മാസ്കിങ് ചാലഞ്ച് എന്ന ക്യാമ്പയിനും ബൈഡന് തുടക്കം കുറിക്കും. ട്രംപിന്റെ ഏകാദിപത്യ ഭരണത്തിന് കടക വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ബൈഡനില്‍ നിന്നും പ്രകടമായികൊണ്ടിരിക്കുന്നത്.