Top

അതിര്‍ത്തി കുടിയേറ്റത്തില്‍ കുതിച്ചു ചാട്ടം; ഇനി വരേണ്ടെന്ന് ബൈഡന്‍, ‘നിങ്ങള്‍ നിങ്ങളുടെ നഗരവും സമൂഹവും വിടാതിരിക്കുക’

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിക്കുന്നതിനു പിന്നാലെ കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. താന്‍ പ്രസിഡന്റ് സ്ഥാനം സ്വീകരിച്ചതിനു പിന്നാലെ അമേരിക്കയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതെന്ന വാദത്തോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍. എബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ‘ എനിക്ക് വളരെ വ്യക്തമായി പറയാന്‍ പറ്റും വരേണ്ടെന്ന്,’ ജോ ബൈഡന്‍ പറഞ്ഞു. ‘കാര്യങ്ങള്‍ ശരിക്കാനുള്ള നടപടികളിലാണ് ഞങ്ങള്‍. നിങ്ങളുടെ നഗരം വിടാതിരിക്കുക, നിങ്ങളുടെ സമൂഹം വിടാതിരിക്കുക,’ ജോ ബൈഡന്‍ പറഞ്ഞു. ജോ ബൈഡന്‍ കുടിയേറ്റത്തെ സ്വാഗതം ചെയ്യുകയും […]

17 March 2021 1:40 AM GMT

അതിര്‍ത്തി കുടിയേറ്റത്തില്‍ കുതിച്ചു ചാട്ടം;  ഇനി വരേണ്ടെന്ന് ബൈഡന്‍, ‘നിങ്ങള്‍ നിങ്ങളുടെ നഗരവും സമൂഹവും വിടാതിരിക്കുക’
X

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിക്കുന്നതിനു പിന്നാലെ കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. താന്‍ പ്രസിഡന്റ് സ്ഥാനം സ്വീകരിച്ചതിനു പിന്നാലെ അമേരിക്കയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതെന്ന വാദത്തോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍. എബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ എനിക്ക് വളരെ വ്യക്തമായി പറയാന്‍ പറ്റും വരേണ്ടെന്ന്,’ ജോ ബൈഡന്‍ പറഞ്ഞു. ‘കാര്യങ്ങള്‍ ശരിക്കാനുള്ള നടപടികളിലാണ് ഞങ്ങള്‍. നിങ്ങളുടെ നഗരം വിടാതിരിക്കുക, നിങ്ങളുടെ സമൂഹം വിടാതിരിക്കുക,’ ജോ ബൈഡന്‍ പറഞ്ഞു. ജോ ബൈഡന്‍ കുടിയേറ്റത്തെ സ്വാഗതം ചെയ്യുകയും അദ്ദേഹം ഒരു നല്ലയാളാണെന്നും കരുതിയുമാണ് കുടിയേറ്റം വര്‍ധിക്കുന്നതെന്ന ധാരണ തെറ്റാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

അധികാരത്തിലേറി കുറച്ചു ദിവസത്തിനുള്ളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയ കര്‍ശന കുടിയേറ്റ ചട്ടങ്ങളില്‍ ജോ ബൈഡന്‍ ഇളവു വരുത്തിയിരുന്നു. പിന്നാലെ മെകിസ്‌ക്കന്‍ അതിര്‍ത്തിയില്‍ നിന്നും അനധികൃത കുടിയേറ്റ ശ്രമങ്ങള്‍ കുത്തനെ വര്‍ധിച്ചു. മാതാപിതാക്കളില്ലാതെ അതിര്‍ത്തി കടക്കാന്‍ സ്രമിച്ച 4000 ത്തോളം കുട്ടികളാണ് അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്‌സറ്റിയിലുള്ളത്. കസ്റ്റഡിയാലെടുക്കുന്നവര്‍ക്ക് ഷെല്‍ട്ടറുകളും അവശ്യ സൗകര്യങ്ങളും നല്‍കുന്നതില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ തടസ്സം നേരിടുന്നുണ്ട്. ഇവരുള്ള സൗത്തേണ്‍ ബോര്‍ഡര്‍ സന്ദര്‍ശിക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തല്‍ക്കാലം ഇല്ലെന്നാണ് ബൈഡന്‍ മറുപടി നല്‍കിയത്.

ജനുവരി 20 നാണ് ട്രംപ് പദ്ധതിയിട്ട അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ നിര്‍മാണം ബൈഡന്‍ നിര്‍ത്തി വെച്ചത്. ഒപ്പം യുഎസിലുള്ള ഒരു കോടിയോളം അനധികൃത കുടിയേറ്റ ലിസ്റ്റിലുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമനിര്‍മാണത്തിനുള്ള പദ്ധതികളും ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

Next Story