Top

‘അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിര്‌’; ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന കുടിയേറ്റ വിലക്ക് നീക്കി ബൈഡന്‍

വാഷിംങ്ഡണ്‍: ഗ്രീന്‍കാര്‍ഡ് അപേക്ഷകര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനേര്‍പ്പെടുത്തിയ വിലക്ക് നീക്കി പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച്ചയാണ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ബൈഡന്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ട്രംപ് ഭരണകൂടം യുഎസിലേക്ക് കുടിയേറ്റം നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. കൊവിഡ് പ്രതിസന്ധി രാജ്യത്തെ പൗരന്മാരെ തൊഴിലില്ലയ്മയിലേക്ക് തള്ളിവിടും എന്ന വാദമുഖം ഉയര്‍ത്തിയായരുന്നു കഴിഞ്ഞ ഏപ്രിലില്‍ ഉത്തരവ് പുറത്തിറക്കിയത്. മാര്‍ച്ച് 31 വരെയാണ്‌ ഉത്തരവിന്റെ കാലവധി. എന്നാല്‍ ഇത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബൈഡന്‍ ഉത്തരവ് […]

25 Feb 2021 12:32 AM GMT

‘അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിര്‌’; ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന കുടിയേറ്റ വിലക്ക് നീക്കി ബൈഡന്‍
X

വാഷിംങ്ഡണ്‍: ഗ്രീന്‍കാര്‍ഡ് അപേക്ഷകര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനേര്‍പ്പെടുത്തിയ വിലക്ക് നീക്കി പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച്ചയാണ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ബൈഡന്‍ പുറത്തിറക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് ട്രംപ് ഭരണകൂടം യുഎസിലേക്ക് കുടിയേറ്റം നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. കൊവിഡ് പ്രതിസന്ധി രാജ്യത്തെ പൗരന്മാരെ തൊഴിലില്ലയ്മയിലേക്ക് തള്ളിവിടും എന്ന വാദമുഖം ഉയര്‍ത്തിയായരുന്നു കഴിഞ്ഞ ഏപ്രിലില്‍ ഉത്തരവ് പുറത്തിറക്കിയത്. മാര്‍ച്ച് 31 വരെയാണ്‌ ഉത്തരവിന്റെ കാലവധി. എന്നാല്‍ ഇത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബൈഡന്‍ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

ട്രംപിന്റെ ഉത്തരവിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വിലക്ക് നീക്കിക്കൊണ്ടുള്ള ബൈഡന്റെ ഉത്തരവ് വലിയ ആശ്വാസം തന്നെയാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്.

വിലക്ക് ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ സാരമായി തന്നെ ബാധിച്ചിരുന്നു. പ്രതിവർഷം 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.

Next Story