യുഎസ് ധനകാര്യ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയെ നിര്‍ദ്ദേശിച്ച് ബൈഡന്; എതിര്‍പ്പുമായി റിപ്പബ്ലിക്കന്‍സ്
യുഎസ് ധനകാര്യ വകുപ്പിന്റെ ഉന്നതസ്ഥാനങ്ങളിലൊന്നായ വെെറ്റ്ഹൗസ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയെ നിര്‍ദ്ദേശിച്ച് നിയുക്ത പ്രസിഡന്റ് ജോ ബെെഡന്. ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ നീര ടണ്ടനെയാണ് നിര്‍ണ്ണായക സ്ഥാനത്തേക്ക് ബെെഡന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

യുഎസ് ധനകാര്യ വകുപ്പിന്റെ ഉന്നതസ്ഥാനങ്ങളിലൊന്നായ വെെറ്റ്ഹൗസ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയെ നിര്‍ദ്ദേശിച്ച് നിയുക്ത പ്രസിഡന്റ് ജോ ബെെഡന്. ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ നീര ടണ്ടനെയാണ് നിര്‍ണ്ണായക സ്ഥാനത്തേക്ക് ബെെഡന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുഎസ് സെനറ്റ് ഈ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍ ആ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യന്‍- അമേരിക്കന്‍ വംശജയായിരിക്കും നീര ടണ്ടന്.
നിലവില്‍ യുഎസിന്റെ പബ്ലിക് പോളിസി ഗവേഷണ സംഘടനയായ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസിന്റെ പ്രധാന അദ്ധ്യക്ഷയാണ് നീര. മുന്‍പ് ബറാക് ഒബാമ അധികാരത്തിലിരിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള നീര ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് കാന്പയിനിന്റെ ഉപദേശകയുമായിരുന്നു.
അതേസമയം, നീര ടണ്ടന് സ്ഥാനത്തേക്കെത്തുന്നതിനെ എതിര്‍ത്ത് റിപബ്ലിക്കന്‍സ് രംഗത്തുവന്നു. ബെെഡന്ർറെ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും മോശം നിര്‍ദ്ദേശമാണ് നീരയെന്ന് യുഎസ് സെനറ്റര്‍ ജോണ്‍ കോര്ണിയന് പ്രതികരിച്ചു. സെനറ്റ് അംഗങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി ട്വീറ്റുകളാണ് നീര ടണ്ടന് പങ്കുവെച്ചിട്ടുള്ളതെന്നും അതെല്ലാം ഡിലീറ്റ് ചെയ്തുകളഞ്ഞാല്‍ ആര്‍ക്കും അത് ലഭിക്കില്ലെന്ന് കരുതുന്നത് ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായി 1970 ല്‍ യുഎസിലെ ബെഡ്ഫോർഡിലാണ് നീര ടണ്ടന് ജനിച്ചത്. 1992 കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദവും 1996ൽ യേൽ ലോ സ്കൂളിൽ നിന്ന് ജൂറിസ്റ് ഡോക്ടറേറ്റ് ബിരുദം നേടി.