Top

ജോ ബൈഡന്റെ ആദ്യ ‘ഭരണ’ തീരുമാനം: ‘പാരീസ് ഉടമ്പടിയിൽ നിന്നും ഇന്ന് ട്രംപ് പിന്മാറി; 77-ാം നാൾ ബൈഡൻ ഭരണകൂടം അത് തിരുത്തും’

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുന്ന ജോ ബൈഡൻ വിജയ പ്രതീക്ഷ നിലനിർത്തിക്കൊണ്ടു തന്റെ ആദ്യ ഭരണ തീരുമാനം ട്വീറ്റ് ചെയ്തു .

4 Nov 2020 11:53 PM GMT

ജോ ബൈഡന്റെ ആദ്യ ‘ഭരണ’ തീരുമാനം:  ‘പാരീസ് ഉടമ്പടിയിൽ നിന്നും ഇന്ന് ട്രംപ് പിന്മാറി; 77-ാം നാൾ ബൈഡൻ ഭരണകൂടം അത് തിരുത്തും’
X

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുന്ന ജോ ബൈഡൻ വിജയ പ്രതീക്ഷ നിലനിർത്തിക്കൊണ്ടു തന്റെ ആദ്യ ഭരണ തീരുമാനം ട്വീറ്റ് ചെയ്തു . ഡൊണാൾഡ് ട്രംപിന്റെ ഭരണ തീരുമാനം തിരുത്തുന്ന നടപടിയാണ് ബൈഡൻ സ്വീകരിയ്ക്കുവാൻ ഉദ്ദേശിയ്ക്കുന്നത്. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിൽ അമേരിക്ക ചേരുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത് . നേരത്തെ പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറാൻ ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഇന്ന് യു എസ്‌ ഭരണകൂടം ഔദ്യോഗികമായി പാരീസ് ഉടമ്പടിയിൽ നിന്നും പുറത്തു വരുന്നുവെന്ന വാർത്ത എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പങ്കു വെച്ചുകൊണ്ടാണ് ജോ ബൈഡൻ തന്റെ ആദ്യ ഭരണ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്.
” ഇന്ന് പാരിസ് ഉടമ്പടിയിൽ നിന്നും ട്രംപ് ഭരണകൂടം ഔദ്യോഗികമായി പിന്മാറുന്നു. കൃത്യം 77 ദിവസത്തിനുള്ളിൽ ബൈഡൻ ഭരണകൂടം ഉടമ്പടിയിൽ ചേരും”. ഇപ്രകാരമായിരുന്നു ജോ ബൈഡന്റെ ട്വീറ്റ്.

അതെ സമയം അമേരിക്കൻ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിയ്ക്കുകയാണ്. അലാസ്ക, ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ സംസ്ഥാനങ്ങളിൽ വിജയിക്കുകയുകയും നിലവിൽ ബൈഡൻ ലീഡ് ചെയ്യുന്ന നെവാഡയും കൂടി പിടിച്ചാൽ മാത്രമേ ട്രംപിന് വിജയിക്കുവാൻ സാധിക്കുകയുള്ളൂ. നെവാഡയിൽ പരാജയപ്പെട്ടാൽ ട്രംപിന് 267 ഇലക്ട്‌റൽ വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ളൂ.

Next Story