‘ഇത് ജനാധിപത്യത്തിന്റെ ദിനം’; ‘ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റു

അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോസ്ഫ് ആര് ബൈഡന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ ജീ റോബര്‍ട്ട്സ് ആണ് ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മുതിര്‍ന്ന പ്രസിഡന്റായിരിക്കുകയാണ് 78 കാരനായ ബൈഡന്. ഇത് ജനാധിപത്യത്തിന്റെ ദിവസമാണെന്നാണ് അധികാരമേറ്റ ശേഷം ബൈഡന് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞത്.
‘ ഇത് അമേരിക്കയുടെ ദിനമാണ്, ഇത് ജനാധിപത്യത്തിന്റെ ദിനമാണ്. ചരിത്രപരവും പ്രതീക്ഷാപരവുമായ ദിനം,’ ബൈഡന് പറഞ്ഞു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ബൈഡനൊപ്പം അമേരിക്കയുടെ വൈസ് പ്രസിഡന്റായി കമലാ ഹാരിസും സ്ഥാനമേറ്റു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. ഏഷ്യന്‍ വേരുകളുള്ള ഒരു വനിത എന്നതും വൈസ് പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമാണ്.